ഉരുക്കുസഹോദരൻ പാകിസ്താനെ പോലെയാകൂ അഫ്ഗാനിസ്ഥാനോടും നേപ്പാളിനോടും ചൈന

By online desk .28 07 2020

imran-azhar

ബീജിംഗ്: കൊറോണ വൈറസിന്റെ വെല്ലുവിളിയെ മറികടക്കാൻ അഫ്ഗാനിസ്ഥാനോടും നേപ്പാളിനോടും 'ഉരുക്കുസഹോദരൻ ' പാകിസ്താനെ പോലെയാകാൻആവശ്യപ്പെട്ടുചൈന. ചൈനീസ് സ്റ്റേറ്റ് കൗൺസിലറും വിദേശകാര്യമന്ത്രിയുമായ വാങ് യി വീഡിയോ ലിങ്ക് വഴി നാല് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം ചേർന്നു.കൊറോണ വൈറസ് പ്രതിസന്ധി മറികടക്കാൻ നാല് രാജ്യങ്ങളും തമ്മിൽസഹകരണം വേണമെന്നും അഭ്യർത്ഥിച്ചു ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

 


പകർച്ചവ്യാധി തടയുന്നതിലും നിയന്ത്രിക്കുന്നതിലും അയൽരാജ്യങ്ങൾ തമ്മിലുള്ള പകർച്ചവ്യാധി വിരുദ്ധ സഹകരണം ശക്തിപ്പെടുത്തുക, സാമ്പത്തിക പ്രവർത്തനങ്ങൾ വീണ്ടെടുക്കുക വികസനം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നാല് മന്ത്രിമാരും ചർച്ച ചെയ്തതായി മന്ത്രാലയം വക്താവ് പറഞ്ഞു.

 

യോഗത്തിൽ അഫ്ഗാനിസ്ഥാൻ ആക്ടിംഗ് വിദേശകാര്യ മന്ത്രി മുഹമ്മദ് ഹനീഫ് ആത്മർ, പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി, സാമ്പത്തികകാര്യ മന്ത്രി ഖുസ്രോ ബക്ത്യാർ, നേപ്പാളി വിദേശകാര്യ മന്ത്രി പ്രദീപ് കുമാർ ഗ്യാവലി എന്നിവർ പങ്കെടുത്തു. കോവിഡ് -19 ൽ സംയുക്ത സഹകരണ സംവിധാനം നടപ്പിലാക്കാൻ യോഗത്തിൽ രാജ്യങ്ങളോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കി.

OTHER SECTIONS