ഫിംഗര്‍ 4ല്‍നിന്ന് ചൈന പിന്‍മാറ്റം തുടങ്ങി; പിന്മാറ്റം ഉപഗ്രഹചിത്രങ്ങളില്‍ വ്യക്തം

By online desk .11 07 2020

imran-azhar

 


ന്യൂഡല്‍ഹി: ലഡാക്ക് പാംഗോങ് തടാകത്തിന് സമീപത്തെ ഫിംഗര്‍ 4 പ്രദേശത്ത് നിന്ന് ചൈനീസ് സേനവ പിന്മാറ്റം തുടങ്ങിയതായി റിപ്പോര്‍ട്ട്. ചൈനയുടെ പി•ാറ്റം സൂചിപ്പിക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നു.
ടെന്റുകളും ഷെഡുകളും ഉള്‍പ്പെടെ നൂറു കണക്കിന് ചൈനീസ് നിര്‍മ്മിതികള്‍ ഫിംഗര്‍ 4ല്‍ നിന്ന് നീക്കിയതായി ചിത്രം സൂചിപ്പിക്കുന്നു.സ്‌കൈസാറ്റ് ഉപഗ്രഹത്തില്‍നിന്ന് പകര്‍ത്തിയ ചിത്രങ്ങളാണ് ഇതിന് ആധാരം. പുതിയ ചിത്രങ്ങള്‍ പ്രകാരം ചൈനീസ് വാഹനങ്ങളും നിര്‍മ്മിതികളും ഫിംഗര്‍ 4ല്‍നിന്ന് ഫിംഗര്‍ 5ലേക്കാണു നീക്കിയത്. പാംഗോങ് തടാകക്കരയില്‍ ചൈനീസ് ഭാഷയായ മാന്‍ഡരിന്‍ അക്ഷരങ്ങളും ഭൂപടവും വരച്ചു വച്ചിരുന്നതും ഇപ്പോള്‍ മറഞ്ഞിട്ടുണ്ട്.

 

ഫിംഗര്‍ 4ല്‍ ചൈനയുടെ ചെറിയ ക്യാമ്പുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. എങ്കിലും ക്യാമ്പുകള്‍ ഇനിയും ബാക്കിയുള്ളതായി കാണാം. ഫിംഗര്‍ 4നും ഫിംഗര്‍ 5നും ഇടയിലെ ചൈനീസ് സൈന്യത്തിന്റെ ചില ക്യാമ്പുകള്‍ക്ക് കാര്യമായ മാറ്റങ്ങളില്ല. ചില ടെന്റുകളില്‍ നിന്ന് ടാര്‍പോളിന്‍ നീക്കം ചെയ്തിട്ടുണ്ട്. എങ്കിലും സൈനികര്‍ ഇവിടെ തുടരുന്നു. പ്രദേശത്തെ സൈനികരെ പൂര്‍ണമായും നീക്കുന്ന വിഷയമാകും അടുത്ത ഇന്ത്യ ചൈന കമാന്‍ഡര്‍തല കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുക. ഇരു വിഭാഗങ്ങളിലെയും സൈനികരെ ഇനി എങ്ങനെ വിന്യസിക്കണമെന്ന കാര്യത്തിലും അടുത്ത ആഴ്ച നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമായേക്കും.
ഹോട് സ്പ്രിങ്‌സ്, ഗോഗ്ര, ഗല്‍വാന്‍ താഴ്‌വര എന്നിവിടങ്ങളില്‍ ഇന്ത്യയും ചൈനയും മൂന്ന് കിലോമീറ്റര്‍ വരുന്ന ബഫര്‍ സോണുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. തര്‍ക്കപ്രദേശങ്ങളില്‍നിന്നുള്ള സൈനികരുടെ പിന്‍മാറ്റം തിങ്കളാഴ്ചയാണ് ആരംഭിച്ചത്. കിഴക്കന്‍ ലഡാക്കിന്റെ പല ഭാഗങ്ങളിലും എട്ട് ആഴ്ചയോളം ഇന്ത്യ ചൈന സൈനികര്‍ നേര്‍ക്കു നേര്‍ വന്നതിന് ശേഷമാണ് ഇപ്പോഴത്തെ പിന്‍മാറ്റം.

 

 

OTHER SECTIONS