പാക് അധീന കാശ്മീരില്‍ ചൈനീസ് സൈന്യം ഭൂഗര്‍ഭ ബങ്കര്‍ നിര്‍മ്മിക്കുന്നു

By Shyma Mohan.09 08 2022

imran-azhar

 


ന്യൂഡല്‍ഹി: പാക് അധീന കാശ്മീരില്‍ ചൈനീസ് സൈന്യം ഭൂഗര്‍ഭ ബങ്കര്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നതായി റിപ്പോര്‍ട്ട്. പാക് അധിനിവേശ കാശ്മീരിലെ ഷര്‍ദ്ദ മേഖലയിലാണ് പന്ത്രണ്ടോളം ചൈനീസ് പട്ടാളക്കാരെ കണ്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

നീലം താഴ്‌വരയ്ക്ക് സമീപം കേല്‍ പ്രദേശത്തെ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ചൈന പാകിസ്ഥാനായി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നത്. ഈ മേഖലയില്‍ നിന്നാണ് കാശ്മീരിലേക്ക് തീവ്രവാദികള്‍ നുഴഞ്ഞുകയറ്റം നടത്തുന്നത്. സിന്ധ് മേഖലയിലും ബലൂചിസ്ഥാനിലും ചൈന നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നുണ്ട്.

OTHER SECTIONS