സുപ്രധാന വഴിത്തിരിവ്: 100 കോടിയിലധികം ഡോസ് കോവിഡ് വാക്‌സിന്‍ കുത്തിവെപ്പുകള്‍ നടത്തി ചൈന

By Bhumi.20 06 2021

imran-azhar

 

 

ബെയ്ജിങ്: 100 കോടിയിലധികം ഡോസ് കോവിഡ് വാക്‌സിന്‍ കുത്തിവെപ്പുകള്‍ നടത്തി ചൈന. വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ് തുടങ്ങിയതെങ്കിലും 100 കോടി ഡോസുകള്‍ എന്ന വഴിത്തിരിവ് പിന്നിടാന്‍ കഴിഞ്ഞത് ചൈനയെ സംബന്ധിച്ചിടത്തോളം സുപ്രധാന നേട്ടമാണെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്തു.

 

 

10 ലക്ഷം ഡോസുകള്‍ എന്ന നേട്ടം ചൈന കൈവരിച്ചത് മാര്‍ച്ച് 27 നാണ്. അമേരിക്ക ഈ നേട്ടം കൈവരിച്ചതിന് രണ്ടാഴ്ചയ്ക്ക് ശേഷം.എന്നാല്‍ മെയ് മാസത്തോടെ ചൈനയുടെ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലായി.

 

 

50 കോടി ഡോസുകളാണ് കഴിഞ്ഞ മാസം പൂര്‍ത്തിയാക്കിയത്.ലോകം മുഴുവന്‍ ഇതുവരെ കുത്തിവെക്കപ്പെട്ടത് കോവിഡ് വാക്‌സിന്റെ 250 കോടി ഡോസുകളാണ്. ഇതിന്റെ 40 ശതമാനം കുത്തിവെപ്പുകളാണ് ചൈനയില്‍ മാത്രം നടത്തിയത്.

 

 

 

 

 

OTHER SECTIONS