പ്രധാനമന്ത്രി ഉൾപ്പെടെ പതിനായിരത്തിലധികം ഇന്ത്യക്കാരെ നിരീക്ഷിച്ച് ചൈന ; പട്ടികയിൽ പ്രമുഖ നേതാക്കളും വ്യവസായികളും

By online desk .14 09 2020

imran-azhar

 


ന്യൂഡൽഹി ; രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പെടെ പതിനായിരത്തിലധികം ഇന്ത്യക്കാരെ ചൈന നിരീക്ഷിക്കുന്നു. ചൈനീസ് സർക്കാരിന്റെ നിരീക്ഷണത്തിനുള്ള വിവരശേഖരണ കമ്പനിയാണ് ഇന്ത്യയിലെ പ്രമുഖരുടെ ഓൺലൈൻ ഇടപെടലുകളെ നിരീക്ഷിക്കുന്നതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മമതാ ബാനർജി, നവീൻ പട്നായിക് അടക്കസമുള്ളവർ, മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്,സൈനിക മേധാവിമാർ, എംപിമാർ, ഗവർണർമാർ, ഗൗതം അദാനി, രത്തന്‍ ടാറ്റ അടക്കം പ്രമുഖ വ്യവസായികൾ, ആത്മീയ നേതാക്കൾ എന്നിവരും ഈ നിരീക്ഷണ പട്ടികയിലുണ്ട്.

 

OTHER SECTIONS