ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ഇന്ത്യയുമായി സഹകരിക്കാന്‍ തയ്യാറെന്ന് ചൈന

By sruthy sajeev .11 Aug, 2017

imran-azhar


ന്യൂഡല്‍ഹി. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ഇന്ത്യയുമായി സഹകരിക്കാന്‍ തയാറാണെന്ന് ചൈനീസ് നാവികസേന. ഇന്ത്യയുടെ സമുദ്രമേഖലയില്‍ ചൈന സ്വാധീനം വര്‍ധിപ്പിക്കുന്നുവെന്ന ആശങ്കയ്ക്കിടെയാണ് സഹകരണം വാഗ്ദാനം ചെയ്ത് ചൈന രംഗത്തെത്തിയത്. 

 

നിര്‍ണായകമായ ചൈനയുടെ സൗത്ത് സീ ഫ്‌ലീറ്റ് (എസ്എസ്എഫ്) ബേസ്
സന്ദര്‍ശിക്കാന്‍ ഒരു സംഘം ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുമതി നല്‍കുകയും ചെയ്തു. ആദ്യമായാണ് ചൈനയുടെ ഭാഗത്തുനിന്നും ഇത്തരമൊരു നടപടി. ഇന്ത്യന്‍ മഹാസമുദ്രം
രാജ്യാന്തര സമൂഹത്തിന്റെ പൊതു ഇടമാണെന്നും ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നേവി അധികൃതര്‍ അവകാശപെ്പട്ടു.

 

ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ സുരക്ഷയ്ക്ക് ഇന്ത്യയും ചൈനയും പരസ്പരം സഹകരിക്കണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം ക്യാപ്റ്റന്‍ ലിങ് തൈന്‍ജുന്‍ (ഡെപ്യൂട്ടി ചീഫ് ഓഫ് ജനറല്‍ ഓഫിസ് ഓഫ് ചൈന എസ്എസ്എഫ്)
അഭിപ്രായപെ്പട്ടു. ലോകം മുഴുവന്‍ ചൈനീസ് നാവികസേനയുടെ സാന്നിധ്യം വ്യാപിപിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കമെന്നാണ് കരുതുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളുമായി മുന്നോട്ടു പോകുകയാണെന്ന് ജിബൂട്ടിയിലെ ചൈനീസ് നാവികസേന താവളത്തെ ഉദ്ദേശിച്ച് ലിങ് തൈന്‍ജുന്‍ പറഞ്ഞു.