കോവിഡ് വാക്സിനുകൾ ജൂലൈയിൽ നൽകുമെന്ന് ചൈന

By online desk .24 08 2020

imran-azhar

 

 

ബെയ്ജിങ് ; ആഭ്യന്തരമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിനുകൾ ജൂലൈ 22 മുതൽ വിതരണം ചെയ്യുമെന്ന് ചൈന. മെഡിക്കൽ തൊഴിലാളികൾ, സായുധ സേനഎന്നിവരുൾപ്പെടെ ലക്ഷക്കണക്കിന് ആളുകൾക്ക് വാക്സിനുകൾ നൽകുമെന്നും ദേശീയ ആരോഗ്യ കമ്മീഷന്റെ ഡയറക്ടർ ഷെങ് സോങ്‌വേ പറഞ്ഞു.

 

കോവിഡിനെ തുരത്താൻ വ്യത്യസ്‌ത തരത്തിലുള്ള എട്ട് വാക്സിനുകൾ ഉണ്ടെന്നും അവ ക്ലിനിക്കൽ പരീക്ഷണങ്ങളിലൂടെ കടന്നുപോകുകയാണെന്നും ചൈനീസ് ആരോഗ്യ വിദഗ്ധർ അവകാശപ്പെടുന്നുണ്ടെങ്കിലും ഇതുവരെ ഒന്നിനും അംഗീകാരം ലഭിച്ചിട്ടില്ല. എന്നിരുന്നാലും, ചില വാക്സിനുകൾ കഴിഞ്ഞ ഒരു മാസമായി അടിയന്തിര ഉപയോഗത്തിന് സഹായകമാണെന്നും വാക്സിൻ വികസന പദ്ധതിക്ക് നേതൃത്വം നൽകുന്ന ദേശീയ ആരോഗ്യ കമ്മീഷന്റെ ഡെവലപ്മെന്റ് സെന്റർ ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടർ ഷെങ് സോങ്‌വേ പറഞ്ഞു.

 

ഈ വർഷം അവസാനത്തോടെ ഒരു വാക്സിൻ വിപണനത്തിന് അംഗീകാരം ലഭ്യമാകുമെന്നും കോവിഡ് വാക്‌സിൻ നിർമ്മാണ കമ്പനിയായ സിനോഫാം അറിയിച്ചുവെന്നും ഈ വാക്‌സിൻ യുഎഇയിലെ ഇരുപതിനായിരത്തിലധികം ആളുകളിൽ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തിയെന്നും ഷെങ് സോങ്‌വേ പറഞ്ഞു. സിനോഫാം മറ്റ് മൂന്ന് രാജ്യങ്ങളായ പെറു, മൊറോക്കോ, അർജന്റീന എന്നിവയുമായി പരീക്ഷണത്തിനായി കരാറുകളിൽ ഒപ്പുവച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

 

 

OTHER SECTIONS