ഏറ്റവും വലിയ ശുദ്ധജല തടാകം വറ്റിവരണ്ടു; ചൈനയില്‍ റെഡ് അലേര്‍ട്ട്

By Shyma Mohan.23 09 2022

imran-azhar

 


ബീജിംഗ്: വരള്‍ച്ച മൂലം ഏറ്റവും വലിയ ശുദ്ധജല തടാകത്തിലെ ജലനിരപ്പ് താഴ്ന്ന നിലയിലേക്ക് എത്തിയതിനാല്‍ ചൈന റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പൊയാങ് തടാകത്തിലെ ജലനിരപ്പ് റെക്കോര്‍ഡ് നിലയിലേക്ക് താഴ്ന്നതിനെ തുടര്‍ന്നാണ് അലേര്‍ട്ട്.

 

വരുംദിവസങ്ങളില്‍ പൊയാങിന്റെ ജലനിരപ്പ് ഇനിയും കുറയുമെന്നും മഴ കുറവായിരിക്കുമെന്നും വാട്ടര്‍ മോണിറ്ററിംഗ് സെന്റര്‍ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് മധ്യ ചൈനയിലെ ജിയാങ്‌സി സര്‍ക്കാര്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ചൈനയിലെ ഏറ്റവും നീളം കൂടിയ നദിയായ യാങ്‌സിയിലേക്കുള്ള ജലപ്രഭവ കേന്ദ്രം കൂടിയാണിത്. വരള്‍ച്ചയെ തുടര്‍ന്ന് ജലനിരപ്പ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ 19.43 മീറ്ററില്‍ നിന്ന് 7.1 മീറ്ററായി കുറഞ്ഞിരുന്നു. ഈ വര്‍ഷം ജൂണിലാണ് വരള്‍ച്ച തുടങ്ങിയത്.

 

ജൂലൈ മുതലുള്ള മഴ കഴിഞ്ഞ വര്‍ഷത്തിനേക്കാള്‍ 60 ശതമാനം കുറവാണ്. കൂടാതെ ചൈനയില്‍ ഉടനീളമുള്ള 267 കാലാവസ്ഥാ കേന്ദ്രങ്ങളും ഓഗസ്റ്റില്‍ റെക്കോര്‍ഡ് താപനിലയാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

OTHER SECTIONS