ഇന്തോ-വിയറ്റ്‌നാം മിസൈല്‍ കൈമാറ്റം: ചൈനയ്ക്ക് എതിര്‍പ്പ്

By S R Krishnan.11 Jan, 2017

imran-azhar

 

ന്യൂഡല്‍ഹി: വിയറ്റ്‌നാമിന് ആധുനികമായ മധ്യദൂര ഭൂതല-വായു മിസൈലായ ആകാശ് നല്‍കുന്നതനെതിരെ ചൈന രംഗത്ത്. വിയറ്റാനാമുമായി ഇന്ത്യ ഉണ്ടാക്കുന്ന ഏത് സൈനിക സഹകരണവും ബെയ്ജിങ്ങിന് ഭീഷിണിയാണെന്നുംഅതിനാല്‍ മിസൈല്‍ കരാില്‍ നിന്ന് ഇന്ത്യ പന്‍മാറണമെന്നും ചൈന പറയുന്നു. വിയറ്റ്‌നാമിന് ആയുധം ലഭിക്കുന്നതിലൂടെ സൈനികമായി കരുത്താര്‍ജ്ജിക്കുന്ന വിയറ്റ്‌നാം അതിര്‍ത്തിയിലെ സുരക്ഷ ശക്തമാക്കുമെന്നതാണ് ചൈനയെ ആശങ്കയിലാഴ്ത്തുന്നത്. ചൈനയും വിയറ്റ്‌നാമും തമ്മില്‍ തര്‍ക്കത്തിലിരിക്കുന്ന പാരാസെല്‍ ദ്വീപുകള്‍ ഐനാം ക്വാന്‍ഗേറ്റ് അതിര്‍ത്തി എന്നിവിടങ്ങളില്‍ ഇന്ത്യയുമായി ഉണ്ടാക്കുന്ന സൈനിക സഹകരണത്തിലൂടെ വിയറ്റ്‌നാമിന് കൂടുതല്‍ പിന്‍ബലം ലഭിക്കും.

 

 

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആയുധം ഇറക്കുമതി ചെയ്യുന്ന ആറാമത്തെ രാജ്യമാണ് വിയറ്റ്‌നാം. ഐക്യ രാഷ്ട്ര സഭയില്‍ ഇന്ത്യയുടെ എന്‍ എസ് ജി പ്രവേശനത്തെ ചൈന എതിര്‍ത്തും ജയ്ഷ് ഇ മുഹമ്മദ് ഭീകരന്‍ മസൂദ് അസറിനെ നിരോധിക്കാന്‍ ഐക്യ രാഷ്ട്ര സഭയില്‍ ഇന്ത്യ നടത്തിയ നീക്കം പ്രതിരോധിച്ചതിനുമുള്ള പ്രതികാര നടപടിയാണ് ചൈനയുമായി രമ്യതയിലല്ലാത്ത വിയറ്റ്‌നാമിന് മിസൈല്‍ നല്‍കുന്നതിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത് എന്നാണ് ചൈനീസ് വാദം. എന്നാല്‍ ആസിയാന്‍ അംഗരാജ്യമായ വിയറ്റ്‌നാമുമായി നടത്തുന്ന സാധാരണമായൊരു ആയുധ വ്യാപാരം മാത്രമാണിത് എന്ന് ഇന്ത്യ പറയുന്നു. മേഖലയില്‍ അനാവശ്യമായ ആശങ്ക വിതയ്ക്കുകയാണ് ചൈന എന്ന് വിയററ്‌നാമീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.