ചോരകുടിക്കാന്‍ കാത്തിരിക്കുന്ന ചൈന

By online desk .13 07 2020

imran-azhar

 

 

ഭരണകക്ഷിയായ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍പ്പിന്റെ വക്കിലാണ് പ്രധാനമന്ത്രി കെ.പി. ഒലി ശര്‍മയും മുന്‍ പ്രധാനമന്ത്രി പ്രചണ്ഡയും തമ്മില്‍ ഒരാഴ്ചയ്ക്കിടെ അരഡസന്‍ കൂടിക്കാഴ്ചകള്‍ നടത്തിയെങ്കിലും പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒലിയുടെ രാജി എന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്ന പ്രചണ്ഡ വിഭാഗത്തിനാണ് പാര്‍ട്ടിയില്‍ മുന്‍തൂക്കം. എന്തു വില കൊടുത്തും പിടിച്ചുനില്‍ക്കാനാണ് ഒലിയുടെ ശ്രമം. പ്രതിസന്ധി രൂക്ഷമായിരിക്കെ വിഷയത്തില്‍ ഏറെ വ്യാകുലപ്പെടുന്നത് ചൈനയാണെന്നതാണ് അശ്ചര്യം. അത് നേപ്പാളിന്റെ സുഗമമായ ഭരണം മുന്നില്‍ കണ്ടോ, ജനങ്ങളുടെ ക്ഷേമം മുന്‍ നിര്‍ത്തിയോ അല്ലെന്ന് വ്യക്തമാണ്.

 

ഭരണകക്ഷിയായ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി (എന്‍സിപി)യില്‍ ആഭ്യന്തര പ്രശ്‌നം ഉടലെടുത്തിട്ട് ഏറെ നാളായി. പാര്‍ട്ടിയുടെ നിര്‍ണായക സ്ഥിരം സമിതി യോഗം വീണ്ടും മാറ്റിവച്ചതോടെ നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി. പ്രധാനമന്ത്രി കെ.പി. ഒലി ശര്‍മയും മുന്‍ പ്രധാനമന്ത്രി പ്രചണ്ഡയും തമ്മില്‍ ഒരാഴ്ചയ്ക്കിടെ അരഡസന്‍ കൂടിക്കാഴ്ചകള്‍ നടത്തിയെങ്കിലും പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒലിയുടെ രാജി എന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്ന പ്രചണ്ഡ വിഭാഗത്തിനാണ് പാര്‍ട്ടിയില്‍ മുന്‍തൂക്കം. എന്തു വില കൊടുത്തും പിടിച്ചുനില്‍ക്കാനാണ് ഒലിയുടെ ശ്രമം. പ്രതിസന്ധി രൂക്ഷമായിരിക്കെ വിഷയത്തില്‍ ഏറെ വ്യാകുലപ്പെടുന്നത് ചൈനയാണെന്നതാണ് അശ്ചര്യം. അത് നേപ്പാളിന്റെ സുഗമമായ ഭരണം മുന്നില്‍ കണ്ടോ, ജനങ്ങളുടെ ക്ഷേമം മുന്‍ നിര്‍ത്തിയോ അല്ലെന്ന് വ്യക്തമാണ്. വിഷയത്തില്‍ നേപ്പാളിലെ ചൈന അംബാസഡര്‍ കഴിഞ്ഞ ദിവസങ്ങളില്‍ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായി പലവട്ടം ചര്‍ച്ചകള്‍ നടത്തിയിരുന്നു.

 

പാര്‍ട്ടിയില്‍ പ്രതിസന്ധിയുണ്ടായി കാണാന്‍ ചൈന ആഗ്രഹിക്കുന്നില്ലെന്ന സന്ദേശമാണ് നേപ്പാള്‍ പ്രധാനമന്ത്രിയടക്കമുള്ളവര്‍ക്ക് ചൈന നല്‍കിയത്.പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും കെപി ശര്‍മ ഒലി രാജിവെയ്ക്കണം എന്ന ആവശ്യം പാര്‍ട്ടിക്ക് ഉള്ളില്‍ നിന്ന് ഉയര്‍ന്നതോടെയാണ് നേപ്പാളില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്.അതേസമയം ചൈനയുടെ ഭാഗത്ത് നിന്ന് സമ്മര്‍ദ്ദം ഇല്ലെന്നും തങ്ങള്‍ തന്നെ പ്രശ്‌നം പരിഹരിക്കുമെന്നും നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ പറയുന്നു.ചൈന നേപ്പാളിലെ രാഷ്ട്രീയ സ്ഥിരതയാണ് ആഗ്രഹിക്കുന്നതെന്നും തങ്ങളുടെ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നില്ലെന്നും പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ തങ്ങള്‍ തന്നെ പരിഹരിക്കുമെന്നും നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വക്താവ് നാരായണ്‍ കാജി ശ്രേഷ്ഠ അറിയിച്ചിട്ടുണ്ട്.അതേസമയം നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി ആശയവിനിമയം നടത്തിയ നേപ്പാളിലെ ചൈനീസ് അംബാസിഡര്‍ ചൈനീസ് അംബാസഡര്‍ നേപ്പാള്‍ പ്രസിഡന്റ് ബിദ്യ ഭാണ്ഡാരിയുമായും കൂടിക്കാഴ്ച നടത്തി.മുതിര്‍ന്ന നേതാക്കളായ പികെ ധഹല്‍,മാധവ് കുമാര്‍ നേപ്പാള്‍,ഝാലാ നാഥ് ഖനല്‍,മാധവ് കുമാര്‍ നേപ്പാള്‍ എന്നിവരുമായും ചൈനീസ് അംബാസഡര്‍ കൂടിക്കാഴ്ച നടത്തുകയും ചൈനയുടെ താല്‍പ്പര്യം അവരെ അറിയിക്കുകയും ചെയ്തിരുന്നു.നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ പിളര്‍പ്പ് ഒഴിവാക്കണം എന്ന നിലപാട് ചൈന അറിയിച്ചതിന് പിന്നാലെ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുന്നതിന് നേതാക്കള്‍ തയ്യാറാവുകയായിരുന്നു,ചര്‍ച്ചകളില്‍ ധാരണയില്‍ എത്തിയ ശേഷം പാര്‍ട്ടിയുടെ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചേരുന്നതിന് നേതാക്കള്‍ തമ്മില്‍ ധാരണയിട്ടുണ്ട്. വെള്ളിയാഴ്ച നിര്‍ണായക യോഗം ചോരാനാണ് നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്.  

 


പ്രധാനമന്ത്രി കെപി ശര്‍മ ഒലിയുടെ രാജി എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്ന നേതാക്കള്‍ എന്ത് നിലപാട് സ്വീകരിക്കും എന്നത് സ്റ്റാന്‍ഡിംഗ് കമ്മറ്റി യോഗത്തില്‍ നിര്‍ണ്ണായകമാകും. തങ്ങളുടെ ആഭ്യന്തര വിഷയത്തില്‍ ചൈന ഇടപെടേണ്ട ആവശ്യമില്ലെന്ന് തന്നെയാണ് പാര്‍ട്ടിയിലെ കൂടുതല്‍ അംഗങ്ങളുടെയും നിലപാട്. എന്നാല്‍ കമ്മ്യൂണിസ്‌റ്് പാര്‍ട്ടിയിലെ പ്രതിസന്ധിക്കിടെ നേപ്പാളിലെ മധേസി പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകാരം നല്‍കി. പുതുതായി രൂപീകരിച്ച പാര്‍ട്ടിയുടെ രേഖകളി•േ-ലുള്ള അന്വേഷണം നടത്തി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകാരം നല്‍കുകയായിരുന്നു. ഇന്ത്യന്‍ വംശജരായ മധേസികള്‍ അംഗങ്ങളായിട്ടുള്ള ജനതാ സമാജ് വാദി പാര്‍ട്ടി ഒഫ് നേപ്പാള്‍ (ജെഎസ്പിഎന്‍) കഴിഞ്ഞ ഏപ്രില്‍ 23നാണ് രൂപീകരിച്ചത്. സമാജ്‌വാദി പാര്‍ട്ടി ഓഫ് നേപ്പാളും രാഷ്ട്രീയ ജനതാ പാര്‍ട്ടിയും ലയിച്ചാണ് പുതിയ പാര്‍ട്ടി രൂംപകൊണ്ടത്. തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ 7ന് പാര്‍ട്ടിയുടെ ഔദ്യോഗിക രജിസ്‌ട്രേഷനായി അപേക്ഷ നല്‍കുകയായിരുന്നു. സാധാരണ ഗതിയില്‍ അപേക്ഷിച്ച് ഏതാനും ദിവസങ്ങള്‍ക്കകം വസ്തുകകള്‍ പരിശോധിച്ച അംഗീകാരം നല്‍കണമെന്നാണ് ചട്ടം. ഇത് ലംഘിച്ച ആഴ്ചകള്‍ക്ക് ശേഷമാണ് പാര്‍ട്ടിക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്. അംഗീകാരം നല്‍കുന്നതില്‍ കാലതാമസമുണ്ടായതില്‍ ഉന്നത ഇടപെടല്‍ നടന്നിട്ടുണ്ടെന്നാണ് മധേസി പാര്‍ട്ടി നേതാക്കളുടെ ആരോപണം. 32 സീറ്റുകളുള്ള ജെഎസ്പിഎന്‍ അധോസഭയില്‍ വലിയ മൂന്നാമത്ത കക്ഷിയാണ്. എന്‍സിപിക്ക് 173 സീറ്റുകളാണുള്ളത്. പ്രധാന പ്രതിപക്ഷമായ നേപ്പാളി കോണ്‍ഗ്രസിന് 60 സീറ്റുണ്ട്.

 


നേപ്പാളിന്റെ പുതിയ ഭൂപടം അംഗീകരിക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതിയെ ജെഎസ്പിഎന്‍ പിന്തുണച്ചിരുന്നു. എന്നാല്‍ പുതിയ പൗരത്വ ഭേദഗതി ബില്ലിനെ അവര്‍ പിന്തുണയ്ക്കുന്നില്ല.കെപി ശര്‍മ ഒലിയുടെ ആദ്യ മന്ത്രിസഭയുടെ കാലത്ത് 2015-16-ല്‍ മധേസികള്‍ ആറുമാസം നീണ്ട പ്രക്ഷോഭം നടത്തിയിരുന്നു. പ്രക്ഷോഭത്തെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള ചരക്കുകള്‍ എത്താത്തത് രാജ്യത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ നേപ്പാള്‍ രാഷ്ട്രീയത്തില്‍ പുതിയ പാര്‍ട്ടിക്ക് നിര്‍ണായക സ്ഥാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മധേസികള്‍. എന്നാല്‍ പാര്‍ട്ടിയിലെ പിളര്‍പ്പ് മുതലെടുക്കുന്ന ചൈനയുടെ സമീപനത്തിനെതിരെയും മധേസി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

 


തന്നെ പുറത്താക്കാനുള്ള നീക്കങ്ങളാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം നടത്തുന്നതെന്നാണ് പ്രധാനമന്ത്രി കെപി ശര്‍മ ഒലി ആരോപിക്കുന്നത്. ശര്‍മ ഒലിയെ പിന്തുണയ്ക്കുന്ന ചൈന പ്രധാനമന്ത്രിയുടെ പുറത്താകല്‍ അനുവദിക്കില്ലെന്ന നിലപാടിലാണ്. എന്‍സിപി നേതാക്കളും മുന്‍ പ്രധാനമന്ത്രിമാരുമായ മാധവ് കുമാര്‍ നേപ്പാള്‍, ഝാല നാഥ് ഖനാല്‍ എന്നിവരുമായി ചൈനീസ് അംബാസഡര്‍ ഹൂ യാന്‍ക്വി കഴിഞ്ഞയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. മാധവ് കുമാര്‍ നേപ്പാളും ഝാല നാഥ് ഖനാലും പ്രചണ്ഡയെ പിന്തുണയ്ക്കുന്നവരാണ്. ശര്‍മ ഒലി പ്രധാനമന്ത്രി സ്ഥാനത്ത് തുടരാനും പാര്‍ട്ടി പിളരാതിരിക്കാനുമുള്ള വഴി കണ്ടെത്തണമെന്ന് ചൈനീസ് അംബാസഡര്‍ നേപ്പാള്‍ പ്രസിഡന്റ് ബിന്ധ്യ ദേവി ഭണ്ഡാരിയോടും ആവശ്യപ്പെട്ടിരുന്നു. മുന്‍ പ്രധാനമന്ത്രി കൂടിയായ പ്രചണ്ഡയുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്നാണ് ഒലിയുടെ ആരോപണം.

 

ശര്‍മ ഒലി പ്രധാനമന്ത്രിയായി തുടരുന്നത് രാജ്യത്തിന്റെ താത്പര്യങ്ങള്‍ക്ക് അപകടമാണമെന്നും അതിനാല്‍ രാജിവെക്കണമന്നുമാണ് പ്രചണ്ഡ ആവശ്യപ്പെടുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സഹ ചെയര്‍മാന്‍മാരായ ശര്‍മ ഒലിയും പ്രചണ്ഡയും ചൊവ്വാഴ്ച കണ്ടിരുന്നു. ഇരു വിഭാഗവും തമ്മിലുള്ള ഭിന്നതകള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കാനാണ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനമോ പ്രധാനമന്ത്രി പദവിയോ ഒഴിയാന്‍ തയ്യാറല്ലെന്നാണ് ശര്‍മ ഒലി കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയത്. അധികാരം ഒഴിയില്ലെന്ന് ഉറപ്പിച്ച് പറയുന്ന ഒലി, തന്നെ പുറത്താക്കിയാല്‍ പാര്‍ട്ടി പിളര്‍ത്തുമെന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (യൂണിഫൈഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ്), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (മാവോയിസ്റ്റ് സെന്റര്‍) എന്നിവ ഒന്നായി 2018-ലാണ് നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപംകൊണ്ടത്.

 

 

 

OTHER SECTIONS