ഇറാനിലേക്കുള്ള ചൈനയുടെ പ്രവേശനം മിഡിൽ ഈസ്റ്റിനെ അസ്ഥിരപ്പെടുത്തും: പോംപിയോ

By online desk .09 08 2020

imran-azhar

 

വാഷിംഗ്ടൺ : ഇറാനിലേക്കുള്ള ചൈനയുടെ പ്രവേശനം മിഡിൽ ഈസ്റ്റിനെ അസ്ഥിരപ്പെടുത്തുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്കൽ പോംപിയോ. ഭരണകൂടത്തിന്റെ പിന്തുണയോടെ ലോകത്ത് ഈത്തവും കൂടുതൽ ഭീകരവാദം നടക്കുന്നത് ഇറാനിലാണെന്നും പോപിയോ പറഞ്ഞു .ഇറാന് ചൈനയുമായുള്ള ബന്ധത്തിലൂടെ കൂടുതൽ ആയുധങ്ങളും വ്യാപാരവും പണവും ലഭിക്കുന്നത് മേഖലയെ അസ്ഥിരപ്പെടുത്താൻ മാത്രമേ സഹായിക്കു.

 

 

ചൈനയുടെ ആക്രമണത്തെ ചെറുക്കാൻ സമാന ചിന്താഗതിക്കാരായ രാജ്യങ്ങൾ ഒത്തുചേരുന്നതിനാൽ പ്രശ്നങ്ങൾ മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നുള്ള ഭീഷണി ലോകത്തിക്കിനാകെ വ്യക്തമായി മാറുകയാണ്, ഇതിനെ പ്രതിരോധിക്കാനും പിറകോട്ടടിക്കാനും സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കാനും സമാനസ്വഭാവമുള്ള രാജ്യങ്ങൾ മുന്നോട്ടു വന്നു തുടങ്ങി. 

OTHER SECTIONS