ലിയോണിംഗില്‍ ചൈനയുടെ ശക്തി പ്രകടനം

By S R Krishnan.11 Jan, 2017

imran-azhar

 

ബെയ്ജിങ്ങ്: ചൈനയുടെ ആദ്യ വിമാനവാഹിനിക്കപ്പല്‍ ലിയോണിംഗ് ചൈനയുടെ വിവിധ സമുദ്ര ഭാഗങ്ങളില്‍ അതിന്റെ സൈനികാഭ്യാസം തുടരുകയാണ്. ഇതാദ്യമായിട്ടാണ് ഈ സീരീസില്‍ പെട്ട വിമാനവാഹിനിയുടെ പരിശീലനം. പീപ്പിള്‍ ലിബറേഷന്‍ ആര്‍മി വെബ്‌സൈറ്റു വഴി പുറത്തു വിട്ട ചിത്രങ്ങള്‍ പ്രകാരം ജെ-15 ഫൈറ്റര്‍ ജെറ്റുകളാണ് ഇതില്‍ അണി നിരന്നിരിക്കുന്നത്.

2012ല്‍ ചൈനീസ് സേനയുടെ ഭാഗമായ ലിയോണിംഗ് ഇപ്പോള്‍ പൂര്‍ണ്ണമായും യുദ്ധസജ്ജമായ വിമാന വാഹിനിയാണ് എന്ന് വെബ്‌സൈററ് പറയുന്നു.  36 എയര്‍ ക്രാഫ്റ്റുകളും, 24 ഷെന്‍യാങ്ങ് ജെ-15 ഫൈറ്ററുകളും ലിയോണിംഗിനു വഹിക്കാനാകും.

ഫൈറ്റര്‍ ജെറ്റുകളില്‍ നിന്ന് മിസൈലുകള്‍ ഉപയോഗിച്ച് നിശ്ചിത ലക്ഷ്യങ്ങള്‍ തകര്‍ത്തുള്ള പരിശീലനമാണ് ഇപ്പോള്‍ നടക്കുന്നത്. കൂടാതെ തങ്ങളുടെ സൈനിക വാഹനങ്ങള്‍ വിമാനങ്ങള്‍ എന്നിവയിലെല്ലാം മാന്‍ഡരിന്‍ എഴുത്തുകള്‍ മാത്രം ഉപയോഗിച്ചിരുന്നത്

എങ്കില്‍ ലിയോണിംഗിലും ജെ-15ലും ഇംഗ്ലീഷ് എഴുത്തുകളും ഉപയോഗിച്ചിരിക്കുന്നു. 'ഷൂട്ട് ദം'' എന്നാണ് ഫൈറ്റര്‍ ജെററ് പൈലറ്റുകളുടെ ഹെല്‍മരറുകളില്‍ എഴുതിയിരിക്കുന്നത്. ദക്ഷിണ ചൈനാക്കടലില്‍ ജപ്പാനുമായും ഇതര തെക്കുകിഴക്കന്‍ രാജ്യങ്ങളുമായും തര്‍ക്കങ്ങള്‍ ശക്തമാകുന്ന ഈ സമയത്ത് ചൈനയുടെ ശക്തിപ്രകടനത്തിന് അതീവ പ്രാധാന്യമുണ്ട്.

OTHER SECTIONS