ഹാന്റ്ബാഗ് കൈവിടാന്‍ വയ്യ; യുവതി ബാഗിനൊപ്പം കയറിയിറങ്ങിയത് എക്‌സ്‌റേ സെക്യൂരിറ്റി സ്‌കാനര്‍ വഴി

By Shyma Mohan.14 Feb, 2018

imran-azhar


    ബീജിംഗ്: ഹാന്റ്ബാഗിനോടുള്ള പ്രണയമാണോ അതോ ഹാന്റ്ബാഗിലുള്ള പണം നഷ്ടപ്പെടുമോ എന്ന ഭീതിയോ, അറിയില്ല, യുവതി എക്‌സ്‌റേ സെക്യൂരിറ്റി സ്‌കാനര്‍ വഴി നുഴഞ്ഞ് പുറത്തിറങ്ങി. തെക്കന്‍ ചൈനയിലെ യുവതിയാണ് തന്റെ കാഴ്ചയില്‍ നിന്ന് മറഞ്ഞ് ഹാന്റ്ബാഗിലുള്ള പണം നഷ്ടപ്പെടുമോ എന്ന ഭയം മൂലം അതിശക്തമായ റേഡിയേഷനുള്ള എക്‌സ്‌റേ സെക്യരിറ്റി സ്‌കാനറിനുള്ളിലൂടെ നുഴഞ്ഞുകയറി പുറത്തുവന്നത്. തെക്കന്‍ ചൈനയിലെ ഡോംഗ്ഗ്വാനിലെ റെയില്‍വേ സ്‌റ്റേഷനില്‍ ഞായറാഴ്ചയായിരുന്നു സംഭവം. യുവതി സ്‌കാനിംഗ് മെഷീനിലുള്ളിലൂടെ ഇഴഞ്ഞ് പുറത്തുവരുന്ന വീഡിയോ ചൈനയിലെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. യുവതി പുറത്തുവന്ന് ബാഗുകളെടുക്കുന്ന കാഴ്ച ഞെട്ടലോടെ വീക്ഷിക്കുന്ന മറ്റ് യാത്രക്കാരെയും വീഡിയോ ദൃശ്യങ്ങളില്‍ കാണാവുന്നതാണ്.

https://www.youtube.com/watch?v=w8MM36RR8WI

 

 

OTHER SECTIONS