രാത്രികളെയും ആഘോഷമാക്കാം; 24 മണിക്കൂറും സജീവമാകാന്‍ നഗരങ്ങള്‍

By online desk.19 02 2020

imran-azharതിരുവനന്തപുരം: 24 മണിക്കൂറും സജീവമാകുന്ന സുരക്ഷിത കേന്ദ്രമാകാന്‍ തിരുവനന്തപുരം നഗരം ഒരുങ്ങുന്നു. നിരത്തുകളും കച്ചവടസ്ഥാപനങ്ങളും നഗരസഭ നിശ്ചയിക്കുന്ന പ്രത്യേക പ്രദേശങ്ങളില്‍ ആരംഭിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സുരക്ഷിതമായും മെച്ചപ്പെട്ട രീതിയിലും ഇത് നടപ്പാക്കുന്നുവെന്നു ഉറപ്പുവരുത്താന്‍ ടൂറിസം, പൊലീസ്, തദ്ദേശസ്വയംഭരണ വകുപ്പ്, തൊഴില്‍ വകുപ്പ്, തിരുവനന്തപുരം നഗരസഭ എന്നിവയിലെ ഉദ്യോഗസ്ഥരുടെ ഒരു സ്ഥിരം സമിതി സര്‍ക്കാര്‍ തലത്തില്‍ രൂപീകരിക്കും.

 

മറ്റ് പ്രധാന നഗരങ്ങളിലും ഈ പദ്ധതി 2020 ഏപ്രിലില്‍ തന്നെ ആരംഭിക്കാന്‍ ബന്ധപ്പെട്ട നഗരങ്ങള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ 24,000 ശുചിമുറികള്‍ നിര്‍മ്മിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി ശുചിമുറി നിര്‍മ്മാണത്തിന് മൂന്നു സെന്റ്് ഭൂമി കണ്ടെത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി.

 

സര്‍ക്കാരിന്റെയും സഹകരണ സ്ഥാപനങ്ങളുടെയും ഭൂമിയും ഇതിനായി വിനിയോഗിക്കും. സഹകരിക്കാന്‍ താല്‍പര്യമുള്ള ഏജന്‍സികളെയും പങ്കെടുപ്പിക്കും. തിരുവനന്തപുരം നഗരത്തില്‍ 24 മണിക്കൂറും സജീവമാകുന്ന നഗര കേന്ദ്രങ്ങള്‍ തുടങ്ങാനും സര്‍ക്കാര്‍ തീരുമാനിച്ചു. നഗരസഭ കണ്ടെത്തുന്ന സ്ഥലത്ത് 24 മണിക്കൂറും കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും.

 

 

 

 

OTHER SECTIONS