തൃശ്ശൂര്‍ എ ആര്‍ക്യാമ്പില്‍ ഡെപ്യൂട്ടി കമാന്‍ഡന്റിനെ പോലീസുകാരന്‍ അടിച്ചു വീഴ്ത്തി

By S R Krishnan.19 Jun, 2017

imran-azhar


തൃശൂര്‍: ഉന്നതപൊലീസ് ഉദ്യോഗസ്ഥനെ മദ്യലഹരിയില്‍ പൊലീസുകാരന്‍ തല്ലി. തൃശ്ശൂര്‍ എആര്‍ ക്യാമ്പിലെ ഡെപ്യൂട്ടി കമാന്‍ഡന്റ് രാധാകൃഷ്ണന്‍ നായരെയാണ് സിവില്‍ പോലീസ് ഓഫീസറായ ജോഷി അടിച്ചത്. ഞായറാഴ്ച രാത്രി ഒരുമണിക്കാണ് സംസ്ഥാന പൊലീസിനെ മൊത്തം നാണം കെടുത്തുന്ന സംഭവം നടന്നത്. നൈറ്റ് പട്രോളിങ് ചുമതലയുണ്ടായിരുന്ന ഡപ്യൂട്ടി കമാന്‍ഡന്റ് രാധാകൃഷ്ണന്‍ നായര്‍ തൃശൂര്‍ ചെമ്പൂക്കാവിലെ സബ് ട്രഷറിയിലെ ഗാര്‍ഡ് ഓഫിസില്‍ പരിശോധനയ്‌ക്കെത്തി. സീനിയര്‍ സിപിഒ ജോഷി ഉള്‍പ്പെടെയുള്ളവരായിരുന്നു ഇവിടെ ഡ്യൂട്ടിയില്‍. ഇവരെ ഇവിടെ കണ്ടില്ലെന്നും അന്വേഷിച്ചു ഗാര്‍ഡ് റൂമിലെത്തിയപ്പോള്‍ മദ്യപിച്ച് ലഹരി തലക്കു പിടിച്ച അവസ്ഥയില്‍ ജോഷിയെ കണ്ടെന്നുമാണു ഡപ്യൂട്ടി കമാന്‍ഡന്റന്റ് പറയുന്നത്. ഉടന്‍ തന്നെ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചു. ഇതില്‍ വൈരാഗ്യം തോന്നിയ ജോഷി തന്നെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്‌തെന്നു കമാന്‍ഡന്റ് പറയുന്നു. എന്നാല്‍ ജോഷിയുടെ മൊഴി പ്രകാരം മേലുദ്യോഗസ്ഥനായ രാധാകൃഷ്ണന്‍ നായര്‍ക്ക് തന്നോടുണ്ടായിരുന്ന പകപോക്കുകയായിരുവെന്നാണ് പറയുന്നത്. പൊലീസുകാരനെ വെസ്റ്റ് സിഐയുടെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് അറസ്റ്റ് ചെയ്തത്.

 

 

OTHER SECTIONS