ആക്രമണത്തിനൊരുങ്ങി മൂര്‍ഖന്‍ പാമ്പ്; സാഹസികമായി രക്ഷിച്ച് അമ്മ-വീഡിയോ

By parvathyanoop.13 08 2022

imran-azhar

 


സ്‌കൂളിലേക്ക് പോകാന്‍ ഒരുങ്ങിയിറങ്ങുന്ന മകനെ പാമ്പില്‍ നിന്നും അവസരോചിതമായി രക്ഷിക്കുന്ന അമ്മ. വീടിന്റെ പടിക്കെട്ടിന് അരികിലൂടെ ഇഴഞ്ഞുപോയ പാമ്പില്‍ നിന്ന് അത്ഭുത കരമായി രക്ഷപെട്ട കുട്ടിയുടെ വീഡിയോ വൈറലാകുകയാണ്. അമ്മയും കുട്ടിയും വീടിന് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് അപ്രതീക്ഷിത സംഭവങ്ങളുണ്ടാകുന്നത്. കൂറ്റന്‍ മൂര്‍ഖനില്‍ നിന്നാണ് കുട്ടി അഭുതകരമായി രക്ഷപെടുന്നത്.

 

വീടിന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ കുട്ടി പാമ്പിന് തൊട്ടരികിലൂടെ നടക്കുന്നു. പാമ്പിനെ കണ്ടതും അവന്‍ തിരികെ അമ്മയ്ക്ക് അരികിലേക്ക് ഓടാന്‍ ശ്രമിക്കുന്നതും കാണാം. ഈ സമയം പാമ്പ് പത്തിവിടര്‍ത്തി ആക്രമിക്കാന്‍ ഒരുങ്ങുന്നു. എന്നാല്‍ അമ്മ അവസരോചിതമായി കുട്ടിയെ രക്ഷിക്കുന്നു. ആകാംക്ഷയുെടയുടെ മുള്‍മുനിയില്‍ നിര്‍ത്തുന്ന വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടത്.

 

 

OTHER SECTIONS