പാചക വാതക സിലിണ്ടറിന്റെ വില ഉയർന്നു; 209 രൂപയാണ് വർധിച്ചത്

പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കുത്തനെ ഉയർന്നു.വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിനാണ് വില കൂടിയത്. 209 രൂപയാണ് കൂട്ടിയത്.അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വില വർധനവ് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് സിലിണ്ടറിന്റെ വില വർധിപ്പിച്ചത്.

author-image
Hiba
New Update
പാചക വാതക സിലിണ്ടറിന്റെ വില ഉയർന്നു; 209 രൂപയാണ് വർധിച്ചത്

ന്യൂഡൽഹി: പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കുത്തനെ ഉയർന്നു.വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിനാണ് വില കൂടിയത്. 209 രൂപയാണ് കൂട്ടിയത്.അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വില വർധനവ് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് സിലിണ്ടറിന്റെ വില വർധിപ്പിച്ചത്.

അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറിന്റെ വില വർധിപ്പിച്ചിട്ടില്ല. വാണിജ്യ ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറിന് കഴിഞ്ഞമാസം158 രൂപ കുറച്ചിരുന്നു. എല്ലാ മാസവും ഒന്നാം തീയതി രാജ്യത്ത് പാചക വാതക സിലിണ്ടറിന്റെ വിലയിൽ മാറ്റം വരുത്താറുണ്ട്. കഴിഞ്ഞ രണ്ട് തവണയും വിലയിൽ കുറവുണ്ടായിരുന്നു.

 

price Commercial LPG gas cylinders