പഞ്ചാബിൽ പൊതു പരിപാടികൾക്ക് പൂർണ്ണ വിലക്ക്; വിവാഹത്തിന് 30 പേർ മാത്രമാക്കി ചുരുക്കി

By online desk .13 07 2020

imran-azhar

ഛണ്ഡീഗഢ്: കോവിഡ് വ്യാപിക്കുന്നതിനാൽ നിയന്ത്രണത്തിന്റെ ഭാഗമായി പഞ്ചാബിൽ ആളുകൾ കൂട്ടം കൂടി നിൽക്കുന്നതിന് കർശന നിയന്ത്രണമേർപ്പെടുത്തി സർക്കാർ.നിലവിലെ 50 ആളുകൾ ക്ക് പകരം സാമൂഹിക ഒത്തുചേരലുകൾ അഞ്ചായും വിവാഹങ്ങൾ / മറ്റ് സാമൂഹിക പ്രവർത്തനങ്ങൾ 30 ആയും പരിമിതപ്പെടുത്തിക്കൊണ്ട് പഞ്ചാബ് സർക്കാർ എല്ലാ പൊതുസമ്മേളനങ്ങൾക്കും പൂർണ്ണമായ നിയന്ത്രണം ഏർപ്പെടുത്തി. പൊതുസമ്മേളനങ്ങളിൽ നിയന്ത്രണം ലംഘിക്കുന്നതായി കണ്ടെത്തിയവർക്കെതിരെ നിർബന്ധിത എഫ്‌ഐആർ ഫയൽ ചെയ്യും.


മുഖ്യമന്ത്രി അമരീന്ദര്‍ സിങ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ഞായറാഴ്ച നടത്തിയ പ്രഖ്യാപനങ്ങള്‍ക്ക് അനുസൃതമായി ഇന്നാണ് പുതുക്കിയ മാര്‍ഗനിര്‍ദേശ ഉത്തരവ് വന്നത്. വിവാഹങ്ങളിൽ 30-ല്‍ അധികം ആളുകൾ പങ്കെടുക്കുകയാണെങ്കിൽ അത് നടത്തുന്ന ഹോട്ടലുകളുടെയോ ഓഡിറ്റോറിയത്തിന്റെയോ ലൈസെൻസ് റദ്ദാക്കും. ഇത്തരം സ്ഥലങ്ങളിൽ വായുസഞ്ചാരത്തിന് മതിയായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്

OTHER SECTIONS