ലോകത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ അയർലൻഡ് മുന്നിൽ

By Web Desk.11 01 2021

imran-azhar

 

 

ലോകത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ അയർലൻഡ് മുന്നിൽ. അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ് സർവകലാശാലയാണ് സ്ഥിതിവിവര കണക്കുകൾ പുറത്തുവിട്ടത്. ബ്രിട്ടനിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം അയർലൻഡിൽ വ്യാപിച്ചതായി ഐറിഷ് പ്രധാനമന്ത്രി മിഖായേൽ മാർട്ടിൻ പറഞ്ഞു. ക്രിസ്മസ് അവധിക്ക് രണ്ടാഴ്ച മുൻപ് തന്നെ രാജ്യത്ത് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരുന്നു.

 

ജനുവരി മൂന്നിന് പരിശോധിച്ച സാമ്പിളുകളിൽ 25 ശതമാനം കേസുകളും വകഭേദം വന്ന കേസുകളായിരുന്നു. ഇതിനും രണ്ടാഴ്ച മുൻപ് പരിശോധിച്ച സാമ്പിളുകളിൽ 9 ശതമാനം മാത്രമായിരുന്നു വകഭേദം വന്ന കേസുകൾ. ജനുവരി 2 വരെ ആയിരത്തോളം രോഗികളെയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രികളിൽ പ്രവേശിപ്പിച്ചതെങ്കിൽ നിലവിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തിൽ ഇരട്ടി വർധനവാണ്.

 

രോഗികളുടെ വ്യാപനം തുടർന്നാൽ ചികിത്സയ്ക്ക് നിലവിലുള്ള സംവിധാനങ്ങൾ മതിയാകില്ല. ഞായറാഴ്ച 8 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ മരണനിരക്ക് 2344 ആയി ഉയർന്നു. ഞായറാഴ്ച 6888 ആളുകൾ കോവിഡ് പോസിറ്റീവായി. അകെ കോവിഡ് രോഗികളുട എണ്ണം 147613 ആയി ഉയർന്നു. ഞായറാഴ്ചത്തെ കണക്കുകൾ പ്രകാരം 1452 കോവിഡ് രോഗികളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 125 പേർ അത്യാഹിത വിഭാഗത്തിലാണ്.

 

OTHER SECTIONS