കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് - ജെഡിഎസ് നേതൃത്വത്തില്‍ സുസ്ഥിര സര്‍ക്കാര്‍: കുമാരസ്വാമി

By Shyma Mohan.21 May, 2018

imran-azhar


    ന്യൂഡല്‍ഹി: കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് - ജെഡിഎസ് നേതൃത്വത്തില്‍ സുസ്ഥിര സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി കുമാരസ്വാമി. ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും സോണിയാ ഗാന്ധിയുമായും നടത്തിയ കൂടിക്കാഴ്ചക്കുശേഷം പ്രതികരിക്കുകയായിരുന്നു കുമാരസ്വാമി. ഉപമുഖ്യമന്ത്രി വിഷയത്തില്‍ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന് രാഹുല്‍ ഗാന്ധി അനുവാദം നല്‍കിയതായും പ്രാദേശിക നേതാക്കളുമൊത്ത് ചേര്‍ന്ന് നാളെ വേണുഗോപാല്‍ ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തുമെന്നും കുമാരസ്വാമി വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ വൈകിട്ട് 7.10ന് ആരംഭിച്ച കൂടിക്കാഴ്ചയില്‍ രാഹുലിന് പുറമെ സോണിയാഗാന്ധിയും ജെഡിഎസ് നേതാവ് ഡാനിഷ് അലിയും കെ.സി വേണുഗോപാലും ഉണ്ടായിരുന്നു. ഗാന്ധി കുടുംബത്തോടുള്ള തന്റെ ആദരവ് പ്രകടിപ്പിക്കാനാണ് ഡല്‍ഹിയില്‍ വസതിയിലെത്തി സന്ദര്‍ശിച്ചതെന്നും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചതായും വരുമെന്ന് ഇരുവരും ഉറപ്പുനല്‍കിയതായും കുമാരസ്വാമി പറഞ്ഞു. ബുധനാഴ്ച നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും.

OTHER SECTIONS