മഹിളാ കോൺഗ്രസ് അധ്യക്ഷയും മുൻലോകസഭ അംഗവുമായ സുഷ്മിത ദേവിന് കോവിഡ് സ്ഥിരീകരിച്ചു

By online desk .10 07 2020

imran-azharഗുവാഹത്തി: മഹിളാ കോൺഗ്രസ് അധ്യക്ഷയും മുൻലോകസഭ അംഗവുമായ സുഷ്മിത ദേവിന് കോവിഡ് സ്ഥിരീകരിച്ചു.ഇവരെ സിൽച്ചാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പാർട്ടിയുടെ ദേശീയ വക്താവുകൂടിയാണ് ഇദ്ദേഹം.

 

എനിക്ക് കോവിഡ് സ്ഥിരീകരിച്ചു ലക്ഷണങ്ങളൊന്നുമില്ല സുഷ്മിത ട്വിറ്ററിൽ കുറിച്ചു. സുഷ്മിതയുടെ കോവിഡ് വിവരം പുറത്തുവന്നതോടെ രാഹുൽഗാന്ധിയും പ്രിയങ്കഗാന്ധിയും സുഷ്മിതയുടെ ആരോഗ്യ സ്ഥിതി അന്വേഷിച്ചു രംഗത്തെത്തിയിരുന്നു.

 

അതേസമയം ലോകത്തെ വൈറസ് ബാധിതരുടെ എണ്ണം ഒന്നേകാൽ കോടിയോടടുക്കുന്നു. രണ്ട് ലക്ഷത്തി ഇരുപതിനായിരത്തിലേറെ പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. അഞ്ച് ലക്ഷത്തി അമ്പത്തി ആറായിരം പേർ ഇതുവരെ മരിച്ചു. അയ്യായിരത്തി മുന്നൂറിലേറെ പേരാണ് ഇന്നലെ മാത്രം മരിച്ചത്.

OTHER SECTIONS