കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ; ഗെലോട്ട് ക്യാമ്പിലെ 20 എംഎല്‍എമാര്‍ മാത്രം എത്തിച്ചേര്‍ന്നു

By parvathyanoop.25 09 2022

imran-azhar

 

 

രാജസ്ഥാന്‍ :  മുഖ്യമന്ത്രിയായി പുതിയ നേതാവിനെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന് വൈകിട്ട് ചേരും. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി മുതിര്‍ന്ന നേതാക്കളെ രാജസ്ഥാനിലേക്ക് അയച്ചു. സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാകുന്നതില് അശോക് ഗെഹ്ലോട്ട് ഒട്ടും താല്പ്പര്യം കാണിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍പറഞ്ഞു.

 

നഗരവികസന മന്ത്രി ശാന്തി ധരിവാളിന്റെ വീട്ടില്‍ ഗെലോട്ട് ക്യാമ്പിലെ എംഎല്‍എമാരുടെ യോഗം നടക്കുന്നുണ്ട്. അതില്‍ 20 എംഎല്‍എമാര്‍ മാത്രമാണ് എത്തിയിരിക്കുന്നത്. കേന്ദ്ര നിരീക്ഷകരായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അജയ് മാക്കന്‍ എന്നിവര്‍ കൂടി പങ്കെടുക്കുന്ന യോഗത്തില്‍ എംഎല്‍എമാര്‍ തങ്ങളുടെ അഭിപ്രായം തുറന്ന് പറയണമെന്ന് ഗെഹ്ലോട്ട് ആവശ്യപ്പെട്ടിരുന്നു.

 

സച്ചിന്‍ പൈലറ്റിന് ഗാന്ധി കുടുംബത്തിന്റെ പിന്തുണ ഉറപ്പുനല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം മാത്രമേ രാജസ്ഥാന്‍ മുഖ്യമന്ത്രിയെ സംബന്ധിച്ച തീരുമാനം എടുക്കൂ എന്ന് ഗെഹ്ലോട്ട് പ്രഖ്യാപിച്ചിരുന്നു.

 

മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നവരില്‍ സച്ചിന്‍ പൈലറ്റിന്റെ പേരാണ് മുന്നില്‍. എന്നാല്‍, ഇതുകൂടാതെ പല പേരുകളിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.നിരവധി എംഎല്‍എമാര്‍ സച്ചിന്‍ പൈലറ്റുമായി നിരന്തരം കൂടിക്കാഴ്ച നടത്തുന്നുണ്ട്

 

 

OTHER SECTIONS