രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി അയയുന്നതായി സൂചന ; സച്ചിൻ കോൺഗ്രസിലേക്ക് മടങ്ങിയേക്കും

By online desk .10 08 2020

imran-azhar

 


ജയ്പുര്‍: രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി അയയുന്നതായി സൂചന. സര്‍ക്കാറിനെതിരേ കപാലകൊടി ഉയര്‍ത്തിയ സച്ചിന്‍ പൈലറ്റും വിമത എം എല്‍ എമാരും കോണ്‍ഗ്രസില്‍ തിരിച്ചെത്തിയേക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. സച്ചിൻ പൈലറ്റ് കോൺഗ്രസ് ഹൈക്കമാൻഡുമായി ചർച്ചക്ക്  സന്നദ്ധത അറിയിച്ചതായി ‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

അതേസമയം രാഹുൽ ഗാന്ധിയുമായുള്ള കൂടി കാഴ്ചക്ക് സച്ചിൻ സമയം തേടിയിട്ടുണ്ട്. എന്നാൽ രാഹുൽ ഗാന്ധിയുടെ ഓഫീസിൽ ഇതുസംബന്ധിച്ച തീരുമാനം അറിയിച്ചിട്ടില്ല. എന്നാൽ വിഷയത്തിൽ രാഹുൽ ഗാന്ധി ഇതുവരെ പരസ്യ തയ്യാറായിട്ടില്ല. ഒത്തുതീർത്തിപ്പിനുള്ള സാധ്യതകൾ തേടുന്നതിന്റെ ഭാഗമായാണ് കൂടി കാഴ്ച.

 


എന്നാൽ പ്രിയങ്ക ഗാന്ധിയുമായി സച്ചിൻ രണ്ടാഴ്ച മുൻപ് കൂടി കാഴ്ച നടത്തിയിരുന്നു. കൂടാതെ വിവിധ തലങ്ങളിൽ നിന്നും ചർച്ചകൾ നടന്നതായാണ് സൂചന . കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായ കെ സി വേണുഗോപാലുമായും അഹമ്മദ് പട്ടേലുമായും സച്ചിൻ ഫോണില്‍ ആശയവിനിമയം നടത്തി.

അതേസമയം അത്തരത്തിലുള്ള അനുരഞ്ജന നീക്കങ്ങള്‍ നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ സച്ചിന്‍ പക്ഷത്തെ എം.എല്‍.എമാര്‍ തള്ളി. അശോക് ഗഹലോത്തിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യത്തില്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുന്നതായും അവര്‍ അറിയിച്ചു.

OTHER SECTIONS