മധ്യപ്രദേശില്‍ കോണ്‍ഗ്രസിനായി തന്ത്രങ്ങള്‍ മെനയാന്‍ പ്രശാന്ത് കിഷോര്‍

By Abu Jacob.22 05 2020

imran-azhar

 

 

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഭരണം തിരിക്കെപിടിക്കാന്‍ പതിനെട്ട് അടവും പയറ്റുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടി. ജ്യോതിരാദിത്യ സിന്ധ്യയും 22 എം.എല്‍.എമാരും ബി.ജെ.പിയില്‍ ചേര്‍ന്നതോടെയാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെട്ടിരുന്നു.സംസ്ഥാനത്ത് 24 മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. ഇതില്‍ ഭൂരിപക്ഷത്തിലും വിജയിക്കാന്‍ കഴിഞ്ഞാല്‍ അധികാരം തിരികെ പിടിക്കാന്‍ കോണ്‍ഗ്രസിന് കഴിയും.

ഇതിനായി തെരഞ്ഞെടുപ്പ് വിജയത്തില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിനെ സംസ്ഥാനത്ത് കോണ്‍ഗ്രസ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി കളത്തിലിറക്കുകയാണ്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പ് നരേന്ദ്ര മോദിക്കും ബിജെപിക്കും അനുകൂലമാക്കിയ തരംഗമുണ്ടാക്കിയ പ്രശാന്ത് കിഷോറിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 24 സീറ്റുകളിലും തന്ത്രങ്ങളൊരുക്കേണ്ട ചുതല കോണ്‍ഗ്രസ് നല്‍ക്കിയിരിക്കുകയാണ്. 2018ല്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് ഭരണംപിടിച്ചപ്പോഴും തന്ത്രങ്ങളൊരുക്കിയത് പ്രശാന്ത് കിഷോര്‍ തന്നെയായിരുന്നു.

 

OTHER SECTIONS