കിടക്കക്ക് അടിയിലുള്ള ബോംബ് പൊട്ടി കോണ്‍ഗ്രസ് നേതാവിന് ദാരുണാന്ത്യം

By Shyma Mohan.13 Feb, 2018

imran-azhar


    ഹൈദരാബാദ്: തെലുങ്കാനയിലെ നല്‍ഗോണ്ട ജില്ലയില്‍ ബോംബ് പൊട്ടി കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ടു. നല്‍ഗോണ്ടയിലെ ചിന്തപാലേം ഗ്രാമത്തിലെ ഉപ സര്‍പഞ്ചായ കോണ്‍ഗ്രസ് നേതാവ് എന്‍.ധര്‍മ്മ നായിക്കാണ് കിടക്കക്ക് അടിയില്‍ വെച്ച ബോംബ് പൊട്ടി കൊല്ലപ്പെട്ടത്. വീട്ടിനുപുറത്ത് ചൊവ്വാഴ്ച രാത്രി കിടന്നുറങ്ങുന്ന സമയത്തായിരുന്നു അപകടം. രാഷ്ട്രീയ വൈരമാണ് കൊലയ്ക്ക് പിന്നിലെന്ന റിപ്പോര്‍ട്ടുകള്‍ പോലീസ് തള്ളിക്കളഞ്ഞു. വ്യക്തിപരമായ ശത്രുതയാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം. സ്‌ഫോടനത്തെ തുടര്‍ന്ന് ധര്‍മ്മ നായിക്കിന്റെ ശരീരം ഛിന്നഭിന്നമായി. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പായിരുന്നു നല്‍ഗോണ്ട മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബോഡു ലക്ഷ്മിയുടെ ഭര്‍ത്താവും കോണ്‍ഗ്രസ് എം.എല്‍.എ കോമട്ടിറെഡ്ഡി വെങ്കട്ട് റെഡ്ഡിയുടെ അടുത്ത അനുയായിയുമായ ബി.ശ്രീനിവാസ് അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്. വീടിന് സമീപത്തെ കനാലില്‍ നിന്നായിരുന്നു ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

OTHER SECTIONS