അയോദ്ധ്യ ഭൂമി പൂജ കോൺഗ്രസിന്റെ പരസ്യ പിന്തുണ ; മുസ്ലിം ലീഗ് നേതാക്കളുടെ അടിയന്തര യോഗം വിളിച്ചു

By online desk .04 08 2020

imran-azhar

കോഴിക്കോട്:നാളെ നടക്കുന്ന അയോദ്ധ്യ ഭൂമി പൂജക്ക് കോൺഗ്രസ് പരസ്യ പിന്തുണ അറിയിച്ചതോടെ മുസ്ലിം ലീഗ് നേതാക്കളുടെ അടിയന്തര യോഗം വിളിച്ചു. കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതിൽ ലീഗിന് അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രിയങ്ക ഗാന്ധിയുടെ പരസ്യ പിന്തുണയാണ് ലീഗിൽ അതൃപ്തിക്ക് കാരണമായത്. ഇക്കാര്യങ്ങളടക്കം ചർച്ച ചെയ്യാൻ ലീഗ് നേതാക്കളുടെ അടിയന്തര യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.

 

ബുധനാഴ്ച രാവിലെ പത്തിന് ദേശീയ ഭാരവാഹികളുടെ യോഗം നടക്കും. കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകളില്‍ ലീഗ് അതൃപ്തി അറിയിച്ചു.ഭൂമി പൂജ സാഹോദര്യത്തിന്റെയും ഇന്ത്യയുടെ ദേശീയ ഐക്യത്തിന്റെയും ആഘോഷമാകുമെന്നാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്.


പ്രിയങ്കയെ കൂടാതെ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥും കേൺഗ്രെസ്സ് നേതാവായ മനീഷ് തിവാരിയും പിന്തുണ അറിയിച്ചിരുന്നു. അതേസമയം പള്ളി തകർത്തുകൊണ്ട് ക്ഷേത്രം നിർമിക്കുന്നതിനെ അംഗീകരിക്കുന്നില്ല എന്നും എന്നാൽ ക്ഷേത്ര നിർമാണത്തെ അനുകൂലിക്കുന്നു എന്നുമാണ് കോൺഗ്രസ് നിലപാട്.

 

OTHER SECTIONS