കോൺഗ്രസ്സ് ദേശീയ വക്താവ് രാജീവ് ത്യാഗി അന്തരിച്ചു

By online desk .12 08 2020

imran-azhar

 

ന്യൂഡല്‍ഹി:കോൺഗ്രസ് പാർട്ടി നേതാവും ദേശിയ വക്താവുമായിരുന്ന രാജീവ് ത്യാഗി അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്ന് വൈകീട്ട് ഏഴുമണിയോടെ ആയിരുന്നു അന്ത്യം. വീട്ടിൽ നിന്ന് പെട്ടന്ന് തളർന്നു വീണതിനെ തുടർന്ന് ഡൽഹിയിലെ യശോദ ആശുപത്രിയിലെത്തിചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അദ്ദേഹം മരണത്തിനു തൊട്ടു മുൻപ് ബംഗളുരു സംഘർഷവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിൽ പങ്കെടുത്തിരുന്നു അദ്ദേഹം. വൈകീട്ട് അഞ്ചു മുതല്‍ ആറ് വരെ ആജ്തക് ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം പങ്കെടുത്തിരുന്നത്. രാജീവ് ത്യാഗിയുടെ നിര്യാണത്തിൽ വിവിധ രാഷ്ട്രീയ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി

 

OTHER SECTIONS