വിവാദപരാമര്‍ശം ; പ്രതികരണവുമായി കെ.ടി. ജലീല്‍

By parvathyanoop.13 08 2022

imran-azhar

 

 

 ന്യൂഡല്‍ഹി: ഇന്നലെ നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പ്രതികരണവുമായി കെ.ടി. ജലീല്‍ രംഗത്തെത്തി.ജമ്മുവും കശ്മീര്‍ താഴ്വരയും ലഡാക്കും അടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യന്‍ അധീന കശ്മീരെന്നും ഫെയ്സ്ബുക്ക് കുറിപ്പില്‍ ജലീല്‍ പറയുന്നുണ്ട്. ചിരിക്കാന്‍ മറന്ന് പോയ ജനതയായി കാശ്മീരികള്‍ മാറിയ മട്ടുണ്ട്. കാശ്മീരിന്റെ മുഖത്തിന് വേണ്ടത്ര തെളിച്ചം വന്നിട്ടില്ല. പതിറ്റാണ്ടുകളായി കാശ്മീരിന്റെ നിറം പട്ടാളപ്പച്ചയാണ്. തൊണ്ണൂറുകള്‍ മുതല്‍ക്കേ ജനങ്ങളോട് ഇന്ത്യന്‍ പട്ടാളം സൗഹൃദത്തോടെ പെരുമാറുന്ന സമീപനം സ്വീകരിച്ചിരുന്നെങ്കില്‍ കാശ്മീര്‍ ഇത്രമാത്രം പുകയില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍ ''ആസാദ് കശ്മീര്‍''എന്നെഴുതിയാല്‍ അതിന്റെ അര്‍ത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രമാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കശ്മീരിനെപ്പറ്റിയുള്ള ഇന്നത്തെ അദ്ദേഹത്തിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിനൊടുവില്‍ വാല്‍ക്കഷ്ണം എന്നെഴുതിയ ശേഷമാണ് അദ്ദേഹം വിവാദങ്ങളോടുള്ള പ്രതികരണം അറിയിച്ചത്.ജലീലിന്റെ വിവാദ കശ്മീര്‍ പരാമര്‍ശത്തില്‍ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും തീരുമാനം.

 

ജലീലിന്റെ പരാമര്‍ശം രാജ്യദ്രോഹമാണെന്ന് കാട്ടി നിയമനടപടി സ്വീകരിക്കാനാണ് നീക്കം. കശ്മീര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കെ.ടി. ജലീല്‍ ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലെ ആസാദ് കാശ്മീര്‍, ഇന്ത്യന്‍ അധീന കാശ്മീര്‍ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. പരാമര്‍ശങ്ങള്‍ പാക് സ്തുതിയാണെന്നാണ് ബിജെപിയുടെ ആരോപണം. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കൊപ്പം ജലീലിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് നീക്കം.

 

ജലീലിന്റെ മുന്‍ സിമി ബന്ധമുള്‍പ്പടെ ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി അദ്ദേഹത്തെ ആക്രമിക്കുന്നത്.പ്രതിപക്ഷനേതാവിന്റേതുള്‍പ്പടെ യു.ഡി.എഫ് നേതാക്കളുടെ കൂടുതല്‍ പ്രതികരണങ്ങള്‍ ഇന്നുണ്ടായേക്കും.

 

കെ.ടി. ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

 

കാശ്മീരിന്റെ ശക്തിയും ദൗര്‍ബല്യവും അതിന്റെ സൗന്ദര്യമാണ്. കശ്മീരിന്റെ അനുഗ്രഹവും ശാപവും അതിന്റെ മനോഹാര്യതയാണ്. ആരെയും മോഹിപ്പിക്കുന്ന വശ്യതയാണ് കാശ്മീരിന്റെ ഏറ്റവും വലിയ പ്രത്യേകത. ശ്രീനഗറില്‍ നിന്ന് 96 കിലോമീറ്റര്‍ യാത്ര ചെയ്താണ് 11.30 ന് പഹല്‍ഗാമിലെത്തിയത്. 'പഹല്‍' എന്ന വാക്കിന്റെ അര്‍ത്ഥം ആട്ടിടയന്‍ എന്നാണ്. 'ഗാം' എന്നാല്‍ ഗ്രാമമെന്നും. ''ഇടയഗ്രാമ''ത്തില്‍ ഞങ്ങള്‍ അധികവും കണ്ടത് പക്ഷെ, കുതിരകളെയാണ്. വിനോദ സഞ്ചാരികള്‍ കുതിര സവാരിക്ക് തെരഞ്ഞെടുക്കുന്ന സ്ഥലമാണിത്.

 

അനന്ത് നാഗ് ജില്ലയിലാണ് പഹല്‍ഗാം സ്ഥിതിചെയ്യുന്നത്. കശ്മീരിലെ അത്യാകര്‍ഷണീയ ടൂറിസ്റ്റ് കേന്ദ്രമാണിവിടം. താഴ്വരങ്ങളുടെ പട്ടണവും കൂടിയാണിത്. ആകാശത്തോളം ഉയര്‍ന്ന് നില്‍ക്കുന്ന മല നിരകളില്‍ നിന്ന് ഉറവപൊട്ടി പാലാഴി തീര്‍ത്തൊഴുകുന്ന ലിഡെര്‍ നദിയുടെ തീരത്താണ് പഹല്‍ഗാം നീണ്ടു നിവര്‍ന്ന് നില്‍ക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 2200 മീറ്റര്‍ ഉയരത്തിലാണീ പട്ടണം. എല്ലാ വര്‍ഷവും ജൂലായ്-ഓഗസ്റ്റ് മാസങ്ങളില്‍ നടക്കുന്ന അമര്‍നാഥ് യാത്രയുടെ തുടക്കം പഹല്‍ഗാാമില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയുള്ള ചന്ദന്‍ വാരിയില്‍ നിന്നാണ്

 

 

OTHER SECTIONS