കൊറോണ; വുഹാനിലെ ആശുപത്രി ഡയറക്ടറും മരിച്ചു

By online desk.19 02 2020

imran-azharബെയ്ജിംഗ്: കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍ ആശുപത്രി ഡയറക്ടറും വൈറസ് ബാധയേറ്റ് മരിച്ചു. വുഹാനിലെ വുചാങ് ആശുപത്രിയുടെ ഡയറക്ടര്‍ ലിയു ഷിമിങ് ആണ് ചൊവ്വാഴ്ച രാവിലെ മരിച്ചത്. കോവിഡ്-19 വൈറസ് ബാധിച്ച് ഇതുവരെ ചൈനയില്‍ മാത്രം 1,900 പേരാണ് മരിച്ചത്. 72,000ല്‍ അധികം പേര്‍ക്ക് വൈറസ് ബാധയേറ്റിട്ടുണ്ട്.

 

അതേസമയം, പകര്‍ച്ചവ്യാധി ഫലപ്രദമായി തടയാന്‍ കഴിയുന്നില്ലെന്ന് ആരോപിച്ച് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിനെ വിമര്‍ശിച്ച സാമൂഹിക പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. അഴിമതി വിരുദ്ധ പോരാട്ടം നയിക്കുന്ന സുഴിയോങ്ങിനെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തതെന്ന് ആംനെസ്റ്റി ഇന്റര്‍നാഷനല്‍ അറിയിച്ചു. ഡിസംബര്‍ മുതല്‍ ഇദ്ദേഹം പൊലീസിനു പിടിനല്‍കാതെ കഴിയുകയായിരുന്നു. തെക്കന്‍ നഗരമായ ഗുവാങ്ചൗവില്‍നിന്നാണ് ഇയാള്‍ പിടിയിലായത്.

 

 

OTHER SECTIONS