പേര് പാരയായി: കൊറോണ ബിയർ നിർമാണം മെക്സിക്കോ നിർത്തിവെച്ചു

By online desk .08 04 2020

imran-azhar

 

മെക്സിക്കോ സിറ്റി: വേറെ എന്തൊക്കെ പേര് ഉണ്ടായിട്ടും തങ്ങളുടെ ബിയർ കമ്പനിക്ക് കൊറോണ എന്ന് പേരിടാൻ തോന്നിയ നിമിഷത്തെ പഴിക്കുകയായിരിക്കും മെക്സിക്കോയിലെ കൊറോണ ബിയർ കമ്പനി മേധാവികൾ.കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ലോകത്തിലെ ഏറ്റവും ദൗർഭാഗ്യകരമായ പേരുള്ള ബിയർ നിർമ്മാണ കമ്പനി എന്തായാലും തങ്ങളുടെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെച്ചു.

 


മെക്സിക്കോകാരുടെ പ്രിയപ്പെട്ട ബ്രാൻഡായ കൊറോണ ബിയർ കോവിഡ് കാലത്ത് അവശ്യ വസ്തുവല്ലെന്ന് മെക്‌സിക്കൻ സർക്കാർ ഉത്തരവിട്ടതോടെയാണ് കമ്പനി ഉത്പാദനം നിർത്തിവെച്ചത്. കൊറോണ ബാധിച്ച് ലോകത്ത് ലക്ഷകണക്കിന് ആളുകൾ മരണത്തിനു കീഴടങ്ങിയ സാഹചര്യത്തില്‍ കൊറോണ എന്ന പേരു കേള്‍ക്കുന്നതു പോലും ജനങ്ങള്‍ക്കു പേടിയാണെന്ന് ഇരിക്കെ തങ്ങളുടെ പ്രവർതനങ്ങൾ ഇനി എങ്ങനെ മുൻപോട്ട് കൊണ്ട് പോവും എന്ന പ്രതിസന്ധിയിലാണ് കമ്പനി.

 

മെക്‌സിക്കോയിലാണ് ഉല്‍പാദിപ്പിക്കുന്നതെങ്കിലും ഇതിന്റെ ആവിശ്യക്കാർ പകുതിയോളം അമേരിക്കയിലാണ്.ഫെബ്രുവരി 15ന് അമേരിക്കന്‍ ആരോഗ്യവകുപ്പ് കൊറോണ ട്രെക്കുകള്‍ അതിര്‍ത്തിയില്‍ തടഞ്ഞിരുന്നു.തായ്‌ലന്‍ഡിലും ഏറ്റവുമധികം ചെലവുള്ള ബിയറാണ് കൊറോണ. ഏപ്രില്‍ ഒന്നിന് അവിടെയും സ്റ്റോക്ക് തീര്‍ന്നു.

 

അതേസമയം, കൊറോണ ലോക് ഡൗണിന്റെ പേരില്‍ ബീയര്‍ നിരോധിച്ചതിന്റെ ന്യായീകരണം മനസ്സിലാകുന്നില്ലെന്ന് ന്യൂവോ ലിയോണ്‍ ഗവര്‍ണര്‍ ജാമി ഹെലിഡോറോ പറഞ്ഞു. രോഗം ബാധിച്ചയാള്‍ സ്വന്തം കുടുംബാംഗങ്ങള്‍ക്കും സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കും വൈറസ് പടര്‍ത്തും. അവര്‍ സ്വയം നിയന്ത്രിക്കണം. അതിനു ബിയര്‍ പാര്‍ലര്‍ അടച്ചിട്ടെന്തു കാമെന്നും ജാമി ലിയോൺ ചോദിക്കുന്നു.

 

മെക്സിക്കോയിൽ 1,500 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചിട്ടുള്ളത്. 50 പേർ മരിക്കുകയും ചെയ്തു.

OTHER SECTIONS