കൊറോണ വൈറസ്; നോട്ടുകൾ അണുവിമുക്തമാക്കി നൽകും

By online desk.16 02 2020

imran-azhar

 

ബെയ്‌ജിങ്‌: കൊറോണ വൈറസ് ബാധ നാൾക്കുനാൾ പടരുന്ന സാഹചര്യത്തിൽ കൈമാറിയെത്തുന്ന നോട്ടുകളും വൈറസിന്‍റെ വാഹകരാകാമെന്നതിനാല്‍ നോട്ടുകള്‍ അണുവിമുക്തമാക്കി നല്‍കാമെന്ന് ഉറപ്പു നല്‍കി ചൈന. കൊറോണ വൈറസ് കൂടുതലായി ബാധിച്ച നഗരങ്ങളില്‍ പഴയനോട്ടുകള്‍ കൈമാറുന്നതിനെ ചൈന സര്‍ക്കാര്‍ വിലക്കിയിരുന്നു. വൈറസ് ബാധ ഉണ്ടാകാതിരിക്കാന്‍ നോട്ടുകള്‍ അണുവിമുക്തമാക്കാനുള്ള കൂടുതല്‍ മാര്‍ഗങ്ങള്‍ തേടുകയാണ് കേന്ദ്രബാങ്ക്.

 

പണമിടപാടുകാരോട് ആശുപത്രികളില്‍ നിന്നും മാര്‍ക്കറ്റുകളില്‍നിന്നും ലഭിക്കുന്ന നോട്ടുകള്‍ വേര്‍തിരിച്ച് വയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൊറോണ വൈറസ് ഏറ്റവുമധികം ബാധിച്ച പ്രദേശങ്ങളിലെ നോട്ടുകള്‍ വീണ്ടും വിതരണം ചെയ്യുന്നതിന് മുമ്പ് 14 ദിവസം കൊണ്ട് അള്‍ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിച്ചോ ചൂടാക്കുന്നതടക്കമുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചോ അണുവിമുക്തമാക്കി നല്‍കുമെന്നു ചൈനയിലെ പീപ്പിള്‍സ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ഫാന്‍ യിഫേ പറഞ്ഞു.

 

 

OTHER SECTIONS