കൊറോണ വൈറസ് ഭീതി തുടരുന്നു, ചൈനയിൽ കൊറോണ ബാധിച്ച് ഇന്നലെ മാത്രം മരിച്ചത്143 പേർ

By online desk.15 02 2020

imran-azhar

 

ബെയ്‌ജിങ്: കൊറോണ വൈറസ് ബാധ ഭീതി തുടരുകയാണ്. 143 പേരാണ് ചൈനയിൽ കൊറോണ ബാധിച്ച് ഇന്നലെ മാത്രം മരിച്ചത്. ഇതോടെ കോറോണ ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1523 ആയി. 2641 പേർക്കാണ് പുതുതായി ഇന്നലെ മാത്രം രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ചൈനയിൽ രോഗം ബാധിച്ചവരുടെ എണ്ണം 66,492 ആയി ഉയർന്നു. അതേസമയം കൊറോണ വൈറസ് ആഫ്രിക്കൻ രാജ്യങ്ങളിലേക്കും പടരുന്നതായി റിപ്പോർട്ട്. ആദ്യമായാണ് ഒരു ആഫ്രിക്കൻ രാജ്യത്ത് കൊറോണവൈറസ് ബാധ സ്ഥിരീകരിക്കുന്നത്.

 


ഈജിപ്തിൽ ചികിത്സയിലുള്ള ഒരു രോഗിക്ക് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. ഇയാൾ ഈജിപ്ഷ്യൻ പൗരനല്ലെന്നും രാജ്യത്തേക്ക് സന്ദർശനത്തിന് എത്തിയ വിദേശിക്കാണ് രോഗബാധയുണ്ടായത് എന്നുമാണ് ഈജിപ്ഷ്യൻ ഭരണകൂടം വ്യക്തമാക്കുന്നത്. രോഗബാധയുണ്ടായ ആൾ ഏത് രാജ്യത്തെ പൗരനാണ് എന്നതടക്കമുള്ള വിവരങ്ങൾ ഈജിപ്ത് പുറത്തുവിട്ടിട്ടില്ല. ലോകാരോഗ്യസംഘടനയുടെ നിർദേശം അനുസരിച്ച് രോഗിയെ ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ഈജിപ്ത് അറിയിച്ചു.

 

ചൈനയ്ക്ക് പുറത്ത് ഹോങ്‍കോങിലും ഫിലിപ്പീൻസിലും ജപ്പാനിലും കൊറോണ ബാധിച്ച് ഓരോ മരണo റിപ്പോർട്ട് ചെയ്തിരുന്നു. കൊറോണ പടരുന്ന സാഹചര്യത്തിൽ ബെയ്ജിങ്ങിൽ തിരികെയെത്തിയവർ 14 ദിവസം വീട്ടിൽത്തന്നെ കഴിയണമെന്നും അതല്ലെങ്കിൽ സർക്കാർ തയ്യാറാക്കിയ ക്വാറന്‍റൈൻ കേന്ദ്രത്തിലേക്ക് മാറണമെന്നും ചൈനീസ് ഭരണകൂടം ഉത്തരവിട്ടു. ഉത്തരവ് അനുസരിച്ചില്ലെങ്കിൽ കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും ചൈനീസ് ഭരണകൂടം മുന്നറിയിപ്പ് നൽകി.

 

 

 

 

 

 

 

 

 

OTHER SECTIONS