ഡൽഹി കലാപം ; പിഞ്ച്ര ടോഡ് അംഗം നതാഷ നർവാളിന് കോടതി ജാമ്യം അനുവദിച്ചു

By online desk .18 09 2020

imran-azhar

 

ഡല്‍ഹി: വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിനിടെ ആക്രമണത്തിന് പ്രേരിപ്പിച്ചു എന്ന് ആരോപിച്ചു അറസ്റ്റ് ചെയ്ത പിഞ്ച്ര ടോഡ് അംഗവും ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ത്ഥിനിയുമായ നതാഷ നര്‍വാളിനു ഡൽഹി കോടതി ജാമ്യം അനുവദിച്ചു .

ജാഫറാബാദ് സി എ എ വിരുദ്ധ പ്രതിഷേധ കേസിലാണ് കർക്കാർദൂമയിലെ വിചാരണക്കോടതി നതാഷ അഗർവാളിനു ജാമ്യം അനുവദിച്ചത് അതേസമയം കലാപവുമായി ബന്ധപ്പെട്ട യുഎപിഎ കേസിൽ നർവാളിന് ജാമ്യം ലഭിച്ചിട്ടില്ലാത്തതിനാൽ ജയിലിൽ നിന്ന് മോചിപ്പിക്കപ്പെടില്ല.കുറ്റപത്രത്തിന്റെ പകർപ്പ് ഈ മാസം 21 നകം നർവാളിന് നൽകാനും കോടതി നിർദേശം നൽകി


ഡൽഹിയിൽ നടന്ന കലാപം ആളിക്കത്തിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചു ഇവർക്കെതിരെ മൂന്നു എഫ് ഐ ആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയതിനെ തുടർന്ന് നതാഷ തീഹാർ ജയിലിൽ കഴിയുകയാണ് . ഫെബ്രുവരിയില്‍ നടന്ന പൗരത്വ പ്രക്ഷോഭത്തിെന്‍റയും കലാപത്തിെന്‍റയും പേരില്‍ ജെ.എന്‍.യു വിദ്യാര്‍ഥികളായ നടാഷ നര്‍വാളിനെയും ദേവാംഗന കലിതയെയും മേയ് 24 നാണ് പൊലീസ് അറസ്റ്റു ചെയ്തത്.

OTHER SECTIONS