കോവിഡ് 19; മാസ്‌കുമായി ഒരു കൂട്ടം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

By Akhila Vipin .10 04 2020

imran-azhar

 

ആലപ്പുഴ: കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കാവശ്യമായ മാസ്‌കുകള്‍ നിര്‍മ്മിച്ചു നല്‍കി കരുതലിന്റെ പാഠവുമായി ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍. തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ പാനൂര്‍ക്കര ഗവ.യു.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് തുണികൊണ്ടുള്ള മാസ്‌ക് നിര്‍മ്മിച്ചു നല്‍കിയത്. സ്‌കൂളില്‍ നിന്നും വര്‍ക് എക്‌സ്പീരിയന്‍സിന്റെ ഭാഗമായി ലഭിച്ച തയ്യല്‍ പരിശീലനത്തിലൂടെയാണ് വിദ്യാര്‍ത്ഥികള്‍ ലോക് ഡൗണ്‍ കാലത്ത് വീട്ടിലിരുന്ന് സ്വന്തമായി മാസ്‌കുകള്‍ നിര്‍മ്മിച്ചത്.

 

ആദ്യ ഘട്ടത്തില്‍ 100 മാസ്‌കുകളാണ് നിര്‍മ്മിച്ചത്. കുട്ടികള്‍ നിര്‍മ്മിച്ച മാസ്‌കുകള്‍ തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്മിണി ടീച്ചര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹാരിസ് അണ്ടോളില്‍, പാനൂര്‍ ഗവ. ഫിഷറീസ് ആശുപത്രിയിലെ ഡോ. അഥീന ബാബു എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. സ്‌കൂള്‍ എസ്.എം.സി. ചെയര്‍മാന്‍ എ. ഷാജഹാന്‍, പ്രഥമാധ്യാപകന്‍ അബ്ദുല്‍ ഖാദര്‍ കുഞ്ഞ് എന്നിവര്‍ സന്നിഹിതരായി. രണ്ടാം ഘട്ടമായി അഞ്ഞൂറ് മാസ്‌കുകളാണ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് നിര്‍മിക്കുന്നത്.

 

 

 

 

 

OTHER SECTIONS