ജനുവരിയോടെ ഇന്ത്യയിൽ നൂറ് മില്യൺ കൊവിഷീൽഡ് ലഭ്യമാകുമെന്ന് പൂനവാല

By online desk .24 11 2020

imran-azhar

 

 


2021 ജനുവരിയോടെ നൂറ് മില്യൺ കൊവിഷീൽഡ് ഇന്ത്യയിൽ ലഭ്യമാക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദർ പൂനവാല പറഞ്ഞു. ഫെബ്രുവരി മാസത്തോടെ ഇത് ഇരട്ടിയാകുമെന്നും എൻഡിടിവിയോട് അദ്ദേഹം പറഞ്ഞു.

 

ഒരു ഡോസ് വാക്‌സിന്റെ വില ആയിരം രൂപയാണ്. ഫാർമസിയിൽ നിന്നാണ് നേരിട്ട് വാങ്ങുന്നതെങ്കിൽ ആയിരം രൂപയാണ് നൽകേണ്ടി വരുന്നത്. ഡോസ് ഒന്നിന് 250 രൂപ നിരക്കിൽ സപ്ലൈയുടെ 90 ശതമാനവും സർക്കാർ വാങ്ങുമെന്ന് പൂനവാല പറഞ്ഞു. സ്വകാര്യ മാർക്കറ്റിലെത്തുമ്പോൾ 1000 രൂപയാകും കോവിഡ് വാക്‌സിന്റെ വില.

 

ഇതിനോടകം തന്നെ 40 മില്യൺ കൊവിഡ് വാക്‌സിൻ ഡോസുകൾ ഉത്പാദിപ്പിച്ചുവെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. വാക്‌സിൻ നിർമാണത്തിൽ സർക്കാരുമായി കരാറിലേർപ്പെട്ടിരിക്കുകയാണ് കമ്പനി. സർക്കാർ നിർദേശമനുസരിച്ച് ജൂലൈയോടെ 300 മുതൽ 400 മില്യൺ വരെ വാക്‌സിൻ ഡോസുകൾ തയാറാക്കണം . രണ്ടോ മൂന്നോ മാസങ്ങൾക്ക് ശേഷം ഇന്ത്യയിലെ ജനങ്ങൾക്ക് വാക്‌സിൻ ലഭ്യമാകുമെന്നാണ് പൂനവാല പറയുന്നത്. സർക്കാർ വിതരണത്തിലാകും ആദ്യം വാക്‌സിൻ ലഭ്യമാകുക. മാർച്ച് മാസം കഴിയുമ്പോൾ സ്വകാര്യ വിപണിയിലും വാക്‌സിൻ ലഭ്യമാകും.

OTHER SECTIONS