കോവിഡ് വാക്‌സിനെത്തി; ചരിത്രം കുറിച്ച് റഷ്യ

By online desk .11 08 2020

imran-azhar

 


മോസ്കൊ ; ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിൻ വികസിപ്പിച്ച് ചരിത്രം കുറിച്ച് റഷ്യ. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനാണ് കൊറോണ വൈറസ് വാക്സിൻ പുറത്തിറക്കിതായി പ്രഖ്യാപിച്ചത്. ലോകത്തിലെ ആദ്യത്തെ വാക്സിൻ കൂടിയാണിത്.

 

തന്റെ പെൺമക്കളിൽ ഒരാൾ ഇതിനകം കുത്തിവയ്പ് നടത്തിയെന്നും വ്‌ളാഡിമിർ പുടിൻ വ്യക്തമാക്കി. കൊറോണ വൈറസിൽ നിന്ന് ശാശ്വത പ്രതിരോധശേഷി വാഗ്ദാനം ചെയ്യുന്ന പരിശോധനയിൽ റഷ്യ വികസിപ്പിച്ച വാക്സിൻ കാര്യക്ഷമമാണെന്ന് തെളിഞ്ഞതായി ഇന്ന് നടന്ന സർക്കാർ യോഗത്തിൽ സംസാരിച്ച പുടിൻ പറഞ്ഞു. വാക്സിൻ എല്ലാവിധ ക്ലിനിക്കൽ പരിശോധനകൾക്ക് ശേഷമാണ് പുറത്തിറക്കിയത്. തന്റെ രണ്ട് പെൺമക്കളിൽ ഒരാൾക്ക് വാക്സിൻ ലഭിച്ചതായും മകൾ സുഖമായിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

അതേസമയം, പുതിയ കോവിഡ് -19 വാക്സിനുമായി ബന്ധപ്പെട്ട് റഷ്യയുമായി ചർച്ച നടത്തുകയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. മെഡിക്കൽ തൊഴിലാളികൾ, അധ്യാപകർ, എന്നിവർക്കാണ് ആദ്യം കുത്തിവയ്പ് നടത്തുകയെന്ന് റഷ്യൻ അധികൃതർ അറിയിച്ചു.കൊറോണ വൈറസ് വാക്സിൻ രജിസ്റ്റർ ചെയ്ത ആദ്യ രാജ്യമാണ് റഷ്യ.


സാധാരണഗതിയിൽ മാസങ്ങളോളം നീണ്ടുനിൽക്കുന്നതും ആയിരക്കണക്കിന് ആളുകളെ ഉൾപ്പെത്തി നടത്തുന്നതുമായ മൂന്നാം ഘട്ട പരീക്ഷണങ്ങൾക്ക് മുമ്പ് തന്നെ വാക്സിൻ രജിസ്റ്റർ ചെയ്യാനുള്ള തീരുമാനത്തെ രാജ്യത്തും വിദേശത്തുമുള്ള നിരവധി ശാസ്ത്രജ്ഞർ സംശയിക്കുന്നു.

 

റഷ്യ കണ്ടെത്തിയ വാക്‌സിൻ വളരെ ഫലപ്രദമായി പ്രവർത്തിക്കുന്നുവെന്നും സ്ഥിരമായ പ്രതിരോധശേഷി നൽകുന്നുവെന്നും റഷ്യൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. “ഇന്ന് രാവിലെ ലോകത്ത് ആദ്യമായി പുതിയ കൊറോണ വൈറസിനെതിരെ വാക്സിൻ രജിസ്റ്റർ ചെയ്ത വാർത്ത ആദ്യം പുറത്തുവിട്ടത് വാർത്താ ഏജൻസി എഎഫ്‌പി ആണ്. മന്ത്രിമാരുമായി പുടിൻ നടത്തിയ വീഡിയോ കോൺഫറൻസിനിടെയാണ് ഇക്കാര്യം അദ്ദേഹം ആദ്യം വെളിപ്പെടുത്തിയത്.


വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിനായി പ്രവർത്തിച്ച എല്ലാവർക്കും പുടിൻ നന്ദി പറഞ്ഞു. ഇത് "ലോകത്തിന് വളരെ പ്രധാനപ്പെട്ട ഒരു ഘട്ടമാണ്". കൊറോണ വൈറസ് വാക്സിൻ രാജ്യത്തെ ജനങ്ങൾക്ക് ഉടൻ നല്കാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.വാക്സിന്‍ വളരെ ഫലപ്രദമായി പ്രവർത്തിക്കുന്നു, ശക്തമായ പ്രതിരോധശേഷി ഉണ്ടാക്കുന്നു, എനിക്കറിയാം, അത് ആവശ്യമായ എല്ലാ പരിശോധനകളിലൂടെയും കടന്നുപോയി,” പുടിൻ പറഞ്ഞു.

 

OTHER SECTIONS