കോവിഡ് വാക്‌സിൻ വിതരണം ; മൊബൈൽ ആപ്ലിക്കേഷനുമായി കേന്ദ്ര സർക്കാർ

By online desk .21 11 2020

imran-azhar

 

 


ഡൽഹി : കോവിഡ് വാക്‌സിൻ വിതരണത്തിന് മൊബൈൽ ആപ്ലിക്കേഷനുമായി കേന്ദ്ര സർക്കാർ . കോവിൻ എന്ന പേരിലുള്ള മൊബൈൽ ആപ്ലിക്കേഷനാണ് കേന്ദ്രം പുറത്തിറക്കിയിരിക്കുന്നത്. കോവിഡ് വാക്‌സിൻ വിതരത്തിന്റെ ഏകോപനത്തിനുവേണ്ടിയാണ് ഇത്തരത്തിലൊരു ആപ്ലിക്കേഷൻ പുറത്തിറക്കിയതെന്ന് കേന്ദ്രം അറിയിച്ചു. വാക്‌സിൻ ഡോസേജിന്റെ സമയക്രമവും ഇതിൽ ലഭ്യമാകും. കേന്ദ്ര വിവരങ്ങളും സംസ്ഥാനങ്ങളുടെ വിവരങ്ങളും , കൂടാതെ ഐസിഎംആര്‍, ആരോഗ്യ മന്ത്രാലയം, ആയുഷ്മാന്‍ ഭാരത് എന്നിവിടങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് ആപ്ലിക്കേഷനില്‍ ലഭ്യമാകുക.

OTHER SECTIONS