ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യക്ക് പോലീസുകാരന്റെ മര്‍ദ്ദനം

By Shyma Mohan.23 May, 2018

imran-azhar


    ജാംനഗര്‍: ഗുജറാത്തിലെ ജാംനഗറില്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യക്ക് നേരെ പോലീസുകാരന്റെ കയ്യേറ്റം. ജഡേജയുടെ ഭാര്യ റീവ ജഡേജ സഞ്ചരിച്ച കാര്‍ കോണ്‍സ്റ്റബിളായ സജയ് അഹിറിന്റെ ബൈക്കില്‍ ചെറുതായി ഇടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടര്‍ന്ന് സജയ് അഹിര്‍ റീവയെ അസഭ്യം പറയുകയും മുടിയില്‍ പിടിച്ചുവലിച്ച് ദയാരഹിതമായി കയ്യേറ്റം ചെയ്യുകയായിരുന്നെന്ന് സംഭവത്തിന് സാക്ഷ്യം വഹിച്ച വിജയ്‌സിന്‍ഹ ചാവ്ഡ പറഞ്ഞു. അതേസമയം റീവക്ക് എല്ലാ സഹായവും ഉറപ്പുനല്‍കിയ ജാംനഗര്‍ ജില്ലാ പോലീസ് സൂപ്രണ്ട് പ്രദീപ് സേജുല്‍ കുറ്റാരോപിതനായ പോലീസുകാരനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി കളിക്കുകയാണ് ഇപ്പോള്‍ രവീന്ദ്ര ജഡേജ.