24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം അതിതീവ്രമാകുമെന്ന് കുസാറ്റ് റഡാര്‍

By Raji Mejo.13 Mar, 2018

imran-azhar

കളമശ്ശേരി : കന്യാകുമാരി ഭാഗത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടു വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുന്നതായി കുസാറ്റ് റഡാര്‍ കേന്ദ്രം.നിലവില്‍ തീവ്ര ന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ട്. അത് 24 മണിക്കൂറിനുള്ളില്‍ അതിതീവ്ര ന്യൂനമര്‍ദ്ദമാകമെന്നും കേരള തീരത്ത് ജാഗ്രത പാലിക്കണമെന്നും കുസാറ്റ് റഡാര്‍ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ.മനോജ് പറഞ്ഞു. ചുഴലിക്കാറ്റായി മാറാന്‍ നേരിയ സാധ്യതയുണ്ട്. തിരമാലകള്‍ ഒരു മീറ്റര്‍ വരെ ഉയര്‍ന്നേക്കാം. കാറ്റിന്റെ വേഗത 40 മുതല്‍ 60 കിലോമീറ്റര്‍ വരെ ആകാനും സാധ്യതയുണ്ട്.അതേസമയം, കേരള തീരപ്രദേശത്ത് ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നല്‍കി.