By online desk.28 11 2020
കോട്ടയം: തിരുവനന്തപുരം സ്വർണ്ണക്കടത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഉദ്യോഗസ്ഥരിൽ ചിലർ മുഖ്യമന്ത്രിയുടെ അഡീഷണൽ പി.എ എം. രവീന്ദ്രന്റെ ബന്ധുക്കൾ ആണെന്നും കോട്ടയത്ത് നടന്ന വാർത്താസമ്മേളനത്തിൽ കെ സുരേന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി. എം രവീന്ദ്രന് കോവിഡ് ബാധിച്ചതിൽ ദുരൂഹതയുണ്ട്. രവീന്ദ്രനെ മെഡിക്കൽ കോളേജിൽ ചികിത്സക്കായി പ്രവേശിപ്പിച്ചത് അന്വേഷണം അട്ടിമറിക്കാനാണെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
സുരേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു എന്നതും, കോവിഡാനന്തരം ശ്വാസ തടസ്സമുണ്ടായി എന്നതും, അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതുമടക്കമുള്ള കാര്യങ്ങളിൽ ദുരൂഹത നിലനിൽക്കുന്നു എന്നും കെ സുരേന്ദ്രൻ ആരോപിക്കുന്നു. രവീന്ദ്രന് കോവിഡ് സ്ഥിരീകരിച്ച ശേഷം അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു ആരുംതന്നെ ക്വാറന്റീനിൽ പോയില്ല. ഒരാൾക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചാൽ നടത്തേണ്ട നടപടിക്രമങ്ങൾ ഒന്നും മുഖ്യമന്ത്രിയുടെ ഓഫീസിനകത്ത് ഉണ്ടായിട്ടുമില്ലെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.