ചക്രവാതചുഴി ന്യുനമര്‍ദ്ദമായി ശക്തിപ്രാപിക്കും; തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ ദിവസങ്ങളെടുക്കും, 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് പുതിയ ന്യുനമര്‍ദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥ കേന്ദ്രം. ചക്രവാതചുഴി ഇന്ന് ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്.

author-image
Priya
New Update
ചക്രവാതചുഴി ന്യുനമര്‍ദ്ദമായി ശക്തിപ്രാപിക്കും; തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ ദിവസങ്ങളെടുക്കും, 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് പുതിയ ന്യുനമര്‍ദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥ കേന്ദ്രം. ചക്രവാതചുഴി ഇന്ന് ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്.

എന്നാല്‍ അത് തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ രണ്ട് ദിവസമെടുക്കും.മധ്യ ബംഗാള്‍ ഉള്‍കടലില്‍ വ്യാഴാഴ്ചയോടെയാണ് തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെടുകയെന്നാണ് കാലാവസ്ഥ വകുപ്പ് ഏറ്റവും അവസാനം നല്‍കിയ സൂചന.

ശേഷം ശക്തമായ മഴക്ക് സാധ്യതയുണ്ട്. എന്നാല്‍ ഇന്ന് കേരളത്തില്‍ 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് അലര്‍ട്ട് ഉള്ളത്.

17 ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതേസമയം, കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

kerala rain cyclone