ചെക്ക് റിപ്പബ്ലിക്കില്‍ പണ മഴ; പണം വാരിക്കൂട്ടി ജനങ്ങള്‍

ഹെലികോപ്റ്ററില്‍ നിന്ന് ആളുകള്‍ക്ക് പണം എറിഞ്ഞ് കൊടുത്ത് ചെക്ക് റിപ്പബ്ലിക്കന്‍ ഇന്‍ഫ്‌ലുവന്‍സറും ടിവി അവതാരകനുമായ കാമില്‍ ബര്‍ട്ടോഷേക്ക്.

author-image
Priya
New Update
ചെക്ക് റിപ്പബ്ലിക്കില്‍ പണ മഴ; പണം വാരിക്കൂട്ടി ജനങ്ങള്‍

ഹെലികോപ്റ്ററില്‍ നിന്ന് ആളുകള്‍ക്ക് പണം എറിഞ്ഞ് കൊടുത്ത് ചെക്ക് റിപ്പബ്ലിക്കന്‍ ഇന്‍ഫ്‌ലുവന്‍സറും ടിവി അവതാരകനുമായ കാമില്‍ ബര്‍ട്ടോഷേക്ക്.

കസ്മ എന്ന് വിളിക്കുന്ന കാമില്‍ ബര്‍ട്ടോഷേക്ക് ലൈസ നാദ് ലാബെം പട്ടണത്തിന് സമീപത്ത് വെച്ച് 1 മില്യണ്‍ ഡോളര്‍ ആണ് വിതരണം  ചെയ്തത്.  മത്സരത്തിലെ വിജയിക്ക് മാത്രമായി വലിയ തുക സമ്മാനമായി നല്‍കാമെന്നാണ് അദ്ദേഹം ആദ്യം തീരുമാനിച്ചിരുന്നത്.

കസ്മയുടെ ചിത്രം വണ്‍മാന്‍ ഷോ ദ മൂവിയില്‍ മത്സരാത്ഥികള്‍ക്ക് പണം കണ്ടെത്തണമെങ്കില്‍ കോഡ് ക്രാക്ക് ചെയ്യണം. എന്നാല്‍ ആര്‍ക്കും അതിന് കഴിഞ്ഞിരുന്നില്ല.

ഇതോടെ എല്ലാ മത്സരാര്‍ത്ഥികള്‍ക്കും പണം വീതിച്ച് നല്‍കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. 6 മണിയോടെ പണം വിതരണം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം എല്ലാവര്‍ക്കും മെയില്‍ അയച്ചിരുന്നു. നിശ്ചയിച്ച സമയത്ത് തന്നെ അദ്ദേഹം ഹെലികോപ്റ്ററില്‍ സ്ഥലത്തെത്തി.

' ലോകത്തിലെ ആദ്യ പണ മഴ. ചെക്ക് റിപ്പബ്ലിക്കില്‍ 1 മില്ല്യണ്‍ ഡോളര്‍

ഹെലികോപ്റ്ററില്‍ നിന്ന് വിതരണം ചെയ്തു. അതില്‍ ആര്‍ക്കും പരുക്കേല്‍ക്കുകയോ മരിക്കുകയോ ചെയ്തിട്ടില്ല'- കസ്മ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയ്‌ക്കൊപ്പം കുറിച്ചു.

 

" width="100%" height="411" frameborder="0" allowfullscreen="allowfullscreen">

money viral Czech Republic Kamil Bartoshek