ആഭ്യന്തര വിമാനസർവീസുകൾ മെയ് 17 നു ശേഷം

By online desk .02 05 2020

imran-azhar

ന്യൂഡല്‍ഹി: ലോക്ക് ഡൗൺ മെയ് 17 വരെ നീട്ടിയ സാഹചര്യത്തിൽ ആഭ്യന്തര അന്തരാഷ്ട്ര വിമാന സർവീസുകൾക്കേർപ്പെടുത്തിയ നിരോധനം മെയ് 17 വരെ നീട്ടാൻ തീരുമാനമായതായി ഡയറക്ടറേറ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പ്രസ്താവനയിൽ അറിയിച്ചു.

രാജ്യത്തേർപ്പെടുത്തിയ രണ്ടാംഘട്ട ലോക്ക് ഡൗൺ മെയ് മൂന്നിന് അവസാനിക്കാനിരിക്കെ ആണ് ലോക്ക് ഡൗൺ മെയ് 17 വരെ നീട്ടിയത്. അതോടെയാണ് വിമാനസർവീസുകൾ നീട്ടിവെച്ചതായി പ്രഖ്യാപനം ഉണ്ടായത്. അതേസമയം അന്തരാഷ്ട്ര ചരക്കുവിമാനങ്ങൾക്ക് നിയന്ത്രങ്ങൾ ഉണ്ടാവില്ല എന്ന് പ്രസ്താവനയിൽ പറയുന്നുണ്ട്. മെയ് നാലുമുതൽ വിമാനസർവീസുകൾ പുനരാരംഭിക്കുമെന്ന വാർത്തകളുണ്ടായിരുന്നു. എന്നാൽ ലോക്ക് ഡൗൺ തുടരുന്നതിനാൽ നിയന്ത്രങ്ങളും തുടരും

 

OTHER SECTIONS