അനധികൃത സ്വത്ത് സമ്പാദനം ; ഡി കെ ശിവകുമാറിന് സി ബി ഐ സമൻസ്

By online desk .21 11 2020

imran-azhar

 

ബെംഗളൂരു: കർണാടക കോൺഗ്രസ്സ് അധ്യക്ഷൻ ഡി കെ ശിവകുമാറിനോട് ഹാജരാവാൻ ആവശ്യപ്പെട്ട് സി ബി ഐ സമൻസ് നൽകി അനധികൃത സ്വത്ത് സമ്പാദന കേസിലാണ് സി ബി ഐ നോട്ടീസ് നോട്ടീസ് നൽകിയത്. 23 നു ഹാജരാകാനാണ് സി ബി ഐ ആവശ്യപ്പെട്ടിരിക്കുന്നത്. നവംബർ 19 ന് സി ബി ഐ ഓഫീസർമ്മാർ വീട്ടിലെത്തിയിരുന്നുവെങ്കിലും താൻ അവിടെ ഉണ്ടായിരുന്നില്ലെന്നും സ്വകാര്യ ചടങ്ങിന്റെ ഭാഗമായി പുറത്തായിരുന്നുവെന്നും ശിവകുമാർ വ്യക്തമാക്കി. പിന്നീട് വീട്ടിലെത്തിയപ്പോഴാണ് നോട്ടീസ് ലഭിച്ചതെന്നും പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. നവംബര്‍ 25ന് ഹാജരാകാന്‍ അനുമതി തേടും. ഒക്ടോബർ അഞ്ചാം തിയ്യതി ശിവകുമാറുമായി ബന്ധപ്പെട്ട 14 കേന്ദ്രങ്ങളിൽ സി ബി ഐ റെയ്ഡ് നടത്തിയിരുന്നു .

OTHER SECTIONS