സംസ്ഥാന സര്‍ക്കാനരിനെ വിശ്വസിച്ച ഡി.എം.ആര്‍.സിക്ക് കേരളത്തില്‍ വന്‍ നഷ്ടം

By Ambily chandrasekharan.18 Mar, 2018

imran-azhar

 
സംസ്ഥാന സര്‍ക്കാനരിനെ വിശ്വസിച്ച ഡി.എം.ആര്‍.സിക്ക് കേരളത്തില്‍ വന്‍ നഷ്ടം
 സംഭവിച്ചിരിക്കുന്നു. ഡി.എം.ആര്‍.സിക്കുണ്ടായത് 7.2 കോടി രൂപയുടെ നഷ്ടമാണ്. ലൈറ്റ് മെട്രോ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോഴാണ് ഈ വന്‍ നഷ്ടം സംഭവിച്ചത്. ഡി.എം.ആര്‍.സിക്ക് ഭാവിയില്‍ ഓഡിറ്റ് എതിര്‍പ്പുകളുണ്ടായാല്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ നിരത്തേണ്ടി വരുന്നതുമാണ്. കൂടാതെ കേരളത്തില്‍ നിന്ന് പിന്വാംങ്ങിയ സാഹചര്യത്തില്‍ മറ്റേതെങ്കിലും സര്‍ക്കാതരുകള്‍ ലൈറ്റ് മെട്രോക്കായി സമീപിച്ചാല്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന കാര്യവും ഡി.എം.ആര്‍.സി പരിശോധിക്കുന്നതാണ്. മാത്രവുമല്ല മാസം 16 ലക്ഷത്തോളം രൂപ ലൈറ്റ് മെട്രോ പദ്ധതിക്കായി തുറന്ന രണ്ട് ഓഫീസുകള്‍ക്കായി ചിലവായിട്ടുളളതായി് ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

OTHER SECTIONS