ആശ്വാസത്തിന്റെ ദിനങ്ങൾ: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു , 98 ദിവസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ മരണ നിരക്ക്

By online desk .25 10 2020

imran-azhar

 

 

ന്യൂഡൽഹി ; രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്. 98 ദിവസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ മരണ നിരക്കാന് ഇതുവരെ റിപ്പോർട് ചെയ്തത്. രോഗമുക്തി നിരക്ക് 90 ശതമാനത്തിനടുത്തെത്തിയിരിക്കുകയാണ്. 89.9 ആണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക് .600 താഴെയാണ് ശനിയാഴ്ചത്തെ മരണസംഖ്യ എന്നതും ആശ്വാസകരമാണ്.


1,17,000 ആണ് ഇന്ത്യയിലെ ആകെ മരണനിരക്ക്. രാജ്യത്തെ ചില സംസ്ഥാനങ്ങളിൽ രോഗബാധ നിയന്ത്രിക്കാൻ സാധിക്കുന്നുവെന്നതും ഏറെ ആശ്വാസകരമാണ്. മഹാരാഷ്ട്രയിൽ പതിനായിരത്തിനടുത്ത് ഉണ്ടായിരുന്ന പ്രതിദിന മരണനിരക്ക് ഇപ്പോൾ 6000 ആയി കുറഞ്ഞു. കേരളമാണ് ഇപ്പോൾ ഏറ്റവും കൂടുതൽ പ്രതിദിന നിരക്ക് രേഖപ്പെടുത്തുന്ന സംസ്ഥാനം.


കൂടുതൽ രോഗവ്യാപനം നിയന്ത്രിക്കാൻ ആഘോഷങ്ങൾ കരുതലോടെ വേണമെന്ന നിർദ്ദേശം പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും പുറപ്പെടുവിച്ചിട്ടുണ്ട്. ദസറ, നവരാത്രി ആഘോഷങ്ങളിൽ ജനപങ്കാളിത്തം കൂടാനിടയുണ്ട്. എന്നതും ആശങ്ക ഉയർത്തുന്നു.

 

 

OTHER SECTIONS