വധഭീഷണി കത്തിനുപിന്നില്‍ സംഘപരിവാര്‍ സംഘടനകള്‍ എച്ച്.ഡി കുമാരസ്വാമി

By online desk .27 01 2020

imran-azhar

 


ബെംഗളൂരു: എനിക്കുള്‍പ്പെടെ 15 പേര്‍ക്കു ലഭിച്ച ഭീഷണിക്കത്തിനു പിന്നില്‍ സംഘപരിവാര്‍ സംഘടനകളാണെന്ന് ആരോപിച്ച് മുന്‍ മുഖ്യമന്ത്രിയും ജനതാ ദള്‍ (എസ്) നേതാവുംമായ എച്ച്.ഡി. കുമാരസ്വാമി. എന്നാല്‍ ഇത്തരം ഭീഷണികളൊന്നും തന്നെ നിശ്ശബ്ദനാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

 


കുമാരസ്വാമിക്കു പുറമേ സിപിഎം നേതാവ് ബൃന്ദ കാരാട്ട്, നടന്‍മാരും സാമൂഹിക പ്രവര്‍ത്തകരുമായ പ്രകാശ് രാജ്, ചേതന്‍, ലിംഗായത്ത് മഠാധിപതി നിജഗുണാനന്ദ സ്വാമി എന്നിവരുള്‍പ്പെടെ 15 പേരെ വധിക്കുമെന്ന അജ്ഞാത ഭീഷണിക്കത്താണ് നിജഗുണാനന്ദ സ്വാമിക്കു തപാലില്‍ ലഭിച്ചത്. ഭീഷണി സന്ദേശം സര്‍ക്കാര്‍ ഗൗരവമായി കൈകാര്യം ചെയ്യണമെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

 

OTHER SECTIONS