മുംബൈയിൽ മൂന്നുനില കെട്ടിടം തകർന്ന് 10 മരണം ; 25 ഓളം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങികിടക്കുന്നു, അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

By online desk .21 09 2020

imran-azhar

 

 

മുംബൈ ; മുംബൈ നഗരത്തിലെ ദിവണ്ടിയിൽ ബഹുനിലക്കെട്ടിടം തകർന്ന് 10 പേർ മരിച്ചു . 25 ഓളം പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങികിടക്കുന്നതായി റിപ്പോർട്ട് . ഇന്ന് പുലർച്ചെ 4.30 ഓടെയായിരുന്നു സംഭവം. കെട്ടിടത്തിനടിയിലായ 31 പേരെ ദേശിയ ദുരന്തനിവാരണ സേനയും പ്രദേശവാസികളും ചേർന്ന് രക്ഷപ്പെടുത്തി. 20 പേരെ പ്രദേശവാസികളും ഒരു കുട്ടിയടക്കം 11 പേരെ എൻഡിആർഎഫും രക്ഷപ്പെടുത്തി.

 

 

പോലീസിന്റെയും ഫയര്ഫോഴ്സ്ന്റെയും എൻഡിആർഎഫിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 40 വർഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകർന്നുവീണത്. 20 ഓളം കുടുംബങ്ങളാണ് കെട്ടിടത്തിൽ താമസിച്ചിരുന്നത്.


അതേസമയം , സംഭവത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും മോദി ട്വിറ്ററിൽ കുറിച്ചു.

  

 

രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്, ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

 

OTHER SECTIONS