ഡല്‍ഹിയിലെ 11 മരണം: കുടുംബാംഗങ്ങള്‍ ആത്മീയവും നിഗൂഢ ക്രിയയും നടത്തിവന്നിരുന്നതായി പോലീസ്

By Shyma Mohan.01 Jul, 2018

imran-azhar


    ന്യൂഡല്‍ഹി: വടക്കന്‍ ജില്ലയിലെ ബുരാരിയില്‍ ഒരു കുടുംബത്തിലെ 11 പേരെ മരിച്ച നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങള്‍ പുറത്ത്. സംഭവസ്ഥലത്തുനിന്നും പോലീസ് കണ്ടെടുത്ത കയ്യെഴുത്ത് രേഖകള്‍ കുടുംബാംഗങ്ങള്‍ ആത്മീയവും നിഗൂഢ ക്രിയകളും നടത്തിവന്നിരുന്നതായ സൂചനയിലേക്ക് വിരല്‍ ചൂണ്ടുന്നതായി പോലീസ്. രാജസ്ഥാന്‍ സ്വദേശികളായ കുടുംബം വര്‍ഷങ്ങളായി ഡല്‍ഹിയില്‍ താമസിച്ചു വരികയായിരുന്നു. 10 പേരുടെ മൃതദേഹങ്ങള്‍ മേല്‍ക്കൂരയില്‍ നിന്നും തൂങ്ങിനില്‍ക്കുന്ന നിലയിലും കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമായ 75 വയസുകാരിയുടെ മൃതദേഹം തറയിലുമാണ് കണ്ടെത്തിയത്. മരിച്ച എല്ലാവരുടെയും വായും കണ്ണും മൂടിക്കെട്ടിയിരുന്നു. നാരായണ്‍ ദേവി(77), മക്കളായ ഭവനേഷ്(50), ലളിത്(45), മരുമക്കളായ സവിത(48), ടീന(42), നാരായണ്‍ ദേവിയുടെ മകള്‍ പ്രതിഭ(57), മരുമക്കളായ പ്രിയങ്ക(33), നീതു(25), മോനു(23), ധ്രുവ്(15), ശിവം(15) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് പ്രാദേശിക തലത്തില്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി അയല്‍പക്കങ്ങളില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.


OTHER SECTIONS