ചൈനയുമായുള്ള സംഘർഷം അവസാനിപ്പിക്കണമെന്ന് ആഗ്രഹമുണ്ട്, എന്നാല്‍ ഒരിഞ്ച് പോലും വിട്ടുകൊടുക്കില്ല : രാജ്‌നാഥ്‌ സിംഗ്

By online desk .25 10 2020

imran-azhar

 

 

 

ഡാർജിലിംഗ്: കിഴക്കൻ ലഡാക്കിൽ ചൈനയുമായുള്ള അതിർത്തി സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നുവെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. എന്നാൽ, രാജ്യത്തിന്റെ ഒരിഞ്ച് പോലും ആരും പിടിച്ചെടുക്കാൻ ഇന്ത്യൻ സൈനികർ അനുവദിക്കില്ലെന്നും രാജ്നാഥ്‌ സിംഗ് വ്യക്തമാക്കി. ദസറ ദിനത്തിൽ പശ്ചിമ ബംഗാളിലെ ഡാർജിലിംഗ് ജില്ലയിലുള്ള സൈനിക ആസ്ഥാനത്ത് എത്തി ശാസ്ത്ര - ആയുധ പൂജകളിൽ പങ്കെടുക്കുന്നതിനിടെയാണ് പ്രതിരോധ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

 

 

സിക്കിമിലെ ചൈനയുമായുള്ള യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് (എൽ‌എസി) സമീപമുള്ള ഉയർന്ന പ്രദേശമായ ഷെറാത്താങ്ങിൽ പ്രതിരോധമന്ത്രി പൂജ നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം അവിടെ പോകാൻ കഴിഞ്ഞില്ലെന്ന് അധികൃതർ പറഞ്ഞു.

 

 

 

OTHER SECTIONS